പാരിസ്: അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും അടങ്ങുന്ന ഇന്ത്യൻ സ്കീറ്റ് മിക്സഡ് ടീമിന് മെഡൽ നഷ്ടം. ഷോർട്ട് ഗൺ മിക്സഡ് ടീം ഇനത്തിലെ വെങ്കല പോരിൽ ചൈനയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. ഇതാദ്യമായിരുന്നു വിഭാഗത്തിൽ ഇന്ത്യ മെഡൽ റൗണ്ടിലെത്തുന്നത്.
വെങ്കല പോരാട്ടത്തിൽ ചൈനയ്ക്ക് എതിരെ 44- 43 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ചൈന നാല് ഷോട്ടുകൾ മാത്രം നഷ്ടപെടുത്തിയപ്പോൾ ഇന്ത്യ അഞ്ചു ഷോട്ടുകൾ നഷ്ടപ്പെടുത്തി. യോഗ്യതാ റൗണ്ടിൽ മഹേശ്വരി ചൗഹാൻ 74 പോയിന്റും അനന്ത്ജീത് സിങ് നറുക്ക 72 പോയിന്റും നേടി. യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്തായാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്. വെങ്കല മെഡൽ മത്സരത്തിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. ഇറ്റലിയും യുഎസ്എയും സ്വര്‍ണ മെഡലിനായി മത്സരിക്കും.
ലക്ഷ്യം തെറ്റി; ബാഡ്മിന്റൺ സിംഗിൾസ് വെങ്കല പോരാട്ടത്തിൽ മലേഷ്യയുടെ ലീ സിജിയയോട് തോറ്റ് ലക്ഷ്യ സെൻ