'നീരജ് ചോപ്ര സ്വർണം നേടിയാൽ ഞാൻ ഒരാൾക്ക് ഒരു ലക്ഷം രൂപ നൽകും'; വാഗ്ദാനവുമായി റിഷഭ് പന്ത്

പാരിസ് ഒളിംപിക്സിൽ നീരജ് ചോപ്രയുടെ ഫൈനൽ നാളെയാണ്.

dot image

ഡൽഹി: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയാൽ താൻ ഒരാൾക്ക് 1,00,089 രൂപ നൽകുമെന്ന വാഗ്ദാനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം. പണം കൊടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും യുവതാരം വ്യക്തമാക്കുന്നുണ്ട്.

തന്റെ ഈ ട്വീറ്റിന് ലൈക്ക് ചെയ്യുന്നവരിൽ നിന്നും കൂടുതൽ കമന്റ് ചെയ്യുന്നവരിൽ നിന്നുമാണ് താൻ വിജയിയെ തിരഞ്ഞെടുക്കുക. കൂടാതെ 10 പേർക്ക് വിമാന ടിക്കറ്റുകളും വിതരണം ചെയ്യും. രാജ്യത്തിന് പുറത്തുള്ള നമ്മുടെ സഹോദരന് ഒരുമിച്ച് പിന്തുണ നൽകാമെന്നും റിഷഭ് പന്തിന്റെ പോസ്റ്റിൽ പറയുന്നു.

ഡൽഹിയിൽ തിരിച്ചെത്തി പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കർ; വൻസ്വീകരണം

പാരിസ് ഒളിംപിക്സിൽ നീരജ് ചോപ്രയുടെ ഫൈനൽ നാളെയാണ്. ഇന്നലെ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ ദൂരം ജാവലിൻ എത്തിച്ചു. ഫൈനലിൽ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പാരിസിലെ യോഗ്യത മത്സരത്തിൽ കുറിക്കപ്പെട്ടത്. ടോക്കിയോയിൽ സ്വർണമെഡൽ സ്വന്തമാക്കുമ്പോൾ 87.58 മീറ്ററായിരുന്നു നീരജ് ജാവലിൻ എത്തിച്ച ദൂരം.

dot image
To advertise here,contact us
dot image