പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിലെ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ശസ്ത്രക്രിയ. തുടയിലെ മസിലുകളിലേറ്റ പരിക്കിന് ഉടൻ തന്നെ താരം ശസ്ത്രക്രിയക്ക് വിധേയനാകും. പരിക്കിനെ ഭയന്നാണ് ഒളിംപിക്സിൽ താൻ മത്സരിച്ചതെന്ന് നീരജ് ചോപ്ര വ്യക്തമാക്കി.
പരിക്കിന്റെ കാര്യത്തിൽ തന്റെ ടീമുമായി സംസാരിച്ച് തീരുമാനങ്ങളെടുക്കും. പാരിസിൽ പരിക്കിനെ അതിജീവിക്കുകയായിരുന്നു ലക്ഷ്യം. തന്റെ ത്രോ മികച്ചതായിരുന്നു. മത്സരത്തിൽ പരിക്ക് കൂടാതിരിക്കാൻ ശ്രദ്ധിച്ചാണ് ജാവലിൻ എറിഞ്ഞത്. ഈയൊരു സാഹചര്യത്തിലും തനിക്ക് വെള്ളി മെഡൽ നേടാനായതിൽ സന്തോഷമുണ്ടെന്നും നീരജ് വ്യക്തമാക്കി.
പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും; സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യപാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജിന്റെ ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗൾ ആയിരുന്നു. ഒരു ശ്രമം 89.45 മീറ്ററായി രേഖപ്പെടുത്തി. ഇതാണ് വെള്ളി മെഡൽ നേട്ടത്തിന് കാരണമായത്. പാകിസ്താന്റെ അർഷാദ് നദീം ഒളിംപിക്സ് റെക്കോർഡോടെ 92.97 എന്ന ദൂരം ജാവലിൻ എത്തിച്ച് സുവർണനേട്ടം സ്വന്തമാക്കി.