'രാജ്യത്തിനായി ഓരോ മെഡൽ നേടുമ്പോഴും സന്തോഷവാനാണ്'; പ്രതികരണവുമായി നീരജ് ചോപ്ര

താൻ കഴിവിന്റെ പരമാവധി ശ്രമിച്ചതായും താരം പറഞ്ഞു

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേട്ടത്തിൽ പ്രതികരണവുമായി നീരജ് ചോപ്ര. രാജ്യത്തിനായി ഓരോ മെഡൽ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. എന്നാൽ ഇപ്പോൾ തന്റെ മികവ് മെച്ചപ്പെടുത്തേണ്ട സമയമാണ്. ഇക്കാര്യത്തിൽ താൻ കൂടുതൽ വിലയിരുത്തലുകൾ നടത്തുമെന്നും നീരജ് ചോപ്ര പറഞ്ഞു.

ഇത് അർഷാദിന്റെ ദിവസമാണ്. താൻ കഴിവിന്റെ പരമാവധി ശ്രമിച്ചതായും താരം പറഞ്ഞു. പാരിസിൽ ഇന്ത്യൻ സംഘം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ ദിവസം ഒരുപക്ഷേ ഇന്ത്യയുടെ ദേശീയ ഗാനം ഒളിംപിക്സ് വേദിയിൽ മുഴങ്ങിയിട്ടുണ്ടാവില്ല. എന്നാൽ ഭാവിയിൽ ദേശീയ ഗാനം ഉയരുമെന്നും നീരജ് വ്യക്തമാക്കി.

ലീഗ്സ് കപ്പ്; ടൊറന്റോയെ തോൽപ്പിച്ച് ഇന്റർ മയാമി പ്രീക്വാർട്ടറിൽ

പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജിന്റെ ആറിൽ ശ്രമങ്ങളിൽ അഞ്ച് ഫൗൾ ആയിരുന്നു. ഒരു ശ്രമത്തിൽ 89.45 മീറ്റർ എറിയാൻ കഴിഞ്ഞതോടെയാണ് നീരജിന് വെള്ളി നേടാനായത്. താരത്തിന്റെ കരിയർ റെക്കോർഡ് പ്രകടനവുമാണിത്. പാകിസ്താന്റെ അർഷാദ് നദീം ഒളിംപിക്സ് റെക്കോർഡോടെ 92.97 എന്ന ദൂരം ജാവലിൻ എത്തിച്ചു.

dot image
To advertise here,contact us
dot image