പാരിസ്: പാരിസ് ഒളിംപിക്സിൽ നീരജ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി താരത്തിന്റെ പിതാവ് സതീഷ് കുമാർ. ഈ ദിവസം പാകിസ്താന്റേതാണെന്ന് നീരജിന്റെ പിതാവ് പറഞ്ഞു. എല്ലാവർക്കും അവരുടേതായ ദിവസമുണ്ട്. എന്നാൽ നാം വെള്ളി മെഡൽ സ്വന്തമാക്കി. അതിൽ അഭിമാനിക്കുന്നുവെന്നും സതീഷ് കുമാർ പ്രതികരിച്ചു.
പാരിസ് ഒളിംപിക്സ് ഫൈനലിൽ നീരജ് തന്റെ കരിയറിൽ ഏറ്റവും മികച്ച ത്രോയായ 89.45 മീറ്റർ ദൂരം ജാവലിൻ എത്തിച്ചിരുന്നു. യോഗ്യത റൗണ്ടിൽ കുറിച്ച 89.34 മീറ്റർ ദൂരമെന്ന പ്രകടനമാണ് നീരജ് മറികടന്നത്. എന്നാൽ പാകിസ്താന്റെ അർഷാദ് നദീം ഒളിംപിക്സ് റെക്കോർഡോടെ 92.97 എന്ന ദൂരത്തിലേയ്ക്ക് ജാവലിൻ പായിച്ചു.
ലീഗ്സ് കപ്പ്; ടൊറന്റോയെ തോൽപ്പിച്ച് ഇന്റർ മയാമി പ്രീക്വാർട്ടറിൽ#WATCH | Haryana: On Neeraj Chopra winning a silver medal in men's javelin throw at #ParisOlympics2024, his father Satish Kumar says, "Everyone has their day, today was Pakistan's day...But we have won silver, and it is a proud thing for us..." pic.twitter.com/YQNpdTDYzg
— ANI (@ANI) August 8, 2024
പാരിസ് ഒളിംപിക്സിൽ ഒരു വെള്ളിയിലും നാല് വെങ്കലവും ഉൾപ്പടെ അഞ്ച് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 64-ാമതാണ്. 30 സ്വർണവും 38 വെള്ളിയും 35 വെങ്കലവും ഉൾപ്പടെ 103 മെഡലുകളുമായി അമേരിക്കയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. 29 സ്വർണമടക്കം 73 മെഡലുകളുള്ള ചൈന രണ്ടാം സ്ഥാനത്തുണ്ട്.