അഞ്ച് മെഡലുള്ള ഇന്ത്യ ഒരു മെഡലുള്ള പാകിസ്താന് ഏറെ പിന്നിൽ; മെഡൽ റാങ്കിങ് കണക്കാക്കുന്നത് ഇങ്ങനെ

നാല് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ മെഡൽ നേട്ടം

dot image

പാരിസ്: പാരിസ് ഒളിംപിക്സ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. നാല് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഈ മെഡൽ നേട്ടങ്ങളുമായി 64-ാം സ്ഥാനത്താണ് ഇന്ത്യ. വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ ഇവന്റിൽ മനു ഭാകർ നേടിയ വെങ്കലം, മനു ഭാകർ-സരബ്ജോത് സിങ് സഖ്യം ചേർന്നു കൊണ്ട് മിക്സ്ഡ് പത്ത് മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ് ഇവന്റിൽ നേടിയ വെങ്കലം, 50 മീറ്റര് റൈഫിള് ത്രീ പൊസിഷന്സിൽ സ്വപ്നില് കുശാലെ നേടിയ വെങ്കലം, ഹോക്കി ടീം നേടിയ വെങ്കലം, ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ വെള്ളി എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ കണക്കുകൾ.

കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടിയിരുന്ന നീരജ് ചോപ്രക്ക് ഇത്തവണ വെള്ളി നേടാനെ സാധിച്ചുള്ളൂ. പാകിസ്താന്റെ അർഷാദ് നദീമായിരുന്നു നീരജിനെ മറികടന്ന് ഇത്തവണ സ്വർണം നേടിയത്. ഈ ഒരു റിസൾട്ടിന് ശേഷം റാങ്കിങ്ങിൽ ഇന്ത്യക്ക് മുകളിൽ പോയിരിക്കുകയാണ് പാകിസ്താൻ. ഈ മത്സരം കഴിഞ്ഞപ്പോൾ ഒരേയൊരു ഗോൾഡ് മെഡലുമായി പാകിസ്താൻ 53-ാം സ്ഥാനത്താണ്. മെഡൽ കൂടുതലുണ്ടായിട്ടും പാകിസ്താനെക്കാളും 11 സ്ഥാനം താഴെയാണ് ഇന്ത്യ റാങ്കിങ്ങിൽ.

അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പ്രത്യേക റാങ്കിങ് രീതി കാരണമാണിത്. ഒരു രാജ്യത്തിന് 10 വെള്ളിയോ വെങ്കലമോ ഉണ്ടെങ്കിൽപ്പോലും, അത് ഒരു ഒറ്റ സ്വർണ്ണ മെഡലിനേക്കാൾ താഴെയായിട്ടാണ് ഒളിംപിക്സ് കമ്മറ്റി നിഷ്കർച്ചിട്ടുള്ളത്. നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ സമനിലയുണ്ടാകുമ്പോൾ മാത്രമേ വെള്ളി, വെങ്കല മെഡലുകളുടെ എണ്ണം കാര്യമായി പരിഗണിക്കാറുള്ളൂ.

അതേ സമയംപാകിസ്താന്റെ ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത സ്വർണമാണ് അർഷാദ് നേടിയത്. 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ അദ്ദേഹം ഒളിംപിക്സ് റെക്കോർഡ് സ്വന്തമാക്കിക്കൊണ്ടാണ് സ്വർണം നേടിയത്. 1992ൽ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയതിന് ശേഷം നീണ്ട 32 വർഷങ്ങൾക്ക് ശേഷമുള്ള പാകിസ്താന്റെ ആദ്യ മെഡൽ നേട്ടം കൂടിയാണ് ഇത്.

പാരിസ് ഒളിംപിക്സ്; റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിത സംഘത്തിന് നിരാശ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us