പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89. 45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി എറിഞ്ഞിട്ടത്. ടോക്കിയോ ഒളിംപിക്സില് നീരജ് സ്വർണ്ണം നേട്ടം കൈവരിച്ചിരുന്നു. പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ അഞ്ചാം മെഡലും ആദ്യത്തെ വെള്ളിയുമാണിത്.
🇮🇳💪 𝗡𝗘𝗘𝗥𝗔𝗝 𝗗𝗢𝗘𝗦 𝗜𝗧 𝗔𝗚𝗔𝗜𝗡! Neeraj Chopra wins a second consecutive Olympic medal, adding an impressive Silver to his 🇯🇵 Tokyo 2020 Gold triumph.
— India at Paris 2024 Olympics (@sportwalkmedia) August 8, 2024
👉 𝗙𝗼𝗹𝗹𝗼𝘄 @sportwalkmedia 𝗳𝗼𝗿 𝗲𝘅𝘁𝗲𝗻𝘀𝗶𝘃𝗲 𝗰𝗼𝘃𝗲𝗿𝗮𝗴𝗲 𝗼𝗳 𝗜𝗻𝗱𝗶𝗮𝗻 𝗮𝘁𝗵𝗹𝗲𝘁𝗲𝘀 𝗮𝘁… pic.twitter.com/6qnP88NMQn
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലാണ് നീരജ് 89. 45 മീറ്റർ ദൂരം എറിഞ്ഞത്. ഇതോടെ നീരജ് രണ്ടാമതെത്തി. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി.
പാകിസ്താന്റെ അർഷാദ് നദീമാണ് സ്വർണം സ്വന്തമാക്കിയത്. 92.97 മീറ്റർ എറിഞ്ഞ താരം ഒളിംപിക് റെക്കോർഡ് തിരുത്തി. താരത്തിന്റെയും ആദ്യ ശ്രമം ഫൗളായിരുന്നു.