മുംബൈ: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അവര്ക്ക് അര്ഹതപ്പെട്ട വെള്ളി മെഡല് നല്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കര്. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില് ഫൈനലിലെത്തിയ വിനേഷിനെ സ്വര്ണ മെഡല് പോരാട്ടത്തിന് മുമ്പ് നടത്തിയ ഭാരപരിശോധനയില് 100 ഗ്രാം കൂടുതലാണെന്ന കാരണത്താല് ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമര്പ്പിച്ച ഹര്ജി ലോക കായിക തര്ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി സച്ചിന് രംഗത്തെത്തിയിരിക്കുന്നത്.
വിനേഷ് വെള്ളി മെഡല് അര്ഹിക്കുന്നുവെന്നും അവര്ക്ക് മെഡല് നല്കണമെന്നും സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പില് സച്ചിന് വ്യക്തമാക്കി. ന്യായമായാണ് വിനേഷ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്നും അവര്ക്ക് അര്ഹമായ മെഡല് തട്ടിയെടുക്കുകയായിരുന്നുവെന്നും സച്ചിന് കൂട്ടിച്ചേര്ത്തു. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിലാണ് ഈ അയോഗ്യതയെങ്കില് അത് മനസിലാക്കാം. എന്നാല് ഇത് അങ്ങനെയല്ലെന്ന് പറഞ്ഞ അദ്ദേഹം വിനേഷിന് അര്ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
ശ്രീജേഷിനെ ഐഎഎസ് പദവി നൽകി ആദരിക്കണം; മുഖ്യമന്ത്രിക്ക് കേരള ഒളിംപിക് അസോസിയേഷന്റെ ശുപാർശ