ഒളിംപിക്സ് ഗുസ്തി; ക്വാര്ട്ടറില് റീതിക ഹൂഡയ്ക്ക് തോല്വി, പൊരുതി വീണത് ലോക ഒന്നാം നമ്പർ താരത്തോട്

പ്രീക്വാര്ട്ടറില് ഹംഗറിയുടെ ബെര്ണാഡെറ്റ് നാഗിയെ കീഴടക്കിയാണ് റീതിക ക്വാര്ട്ടറിലേക്ക് മുന്നേറിയത്

dot image

പാരിസ്: ഒളിംപിക്സ് ഗുസ്തിയില് ഇന്ത്യയ്ക്ക് മെഡല് പ്രതീക്ഷ നല്കി മുന്നേറിയ റീതിക ഹൂഡയ്ക്ക് തോല്വി. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈലില് ക്വാര്ട്ടര് ഫൈനലിലാണ് റീതിക പുറത്തായത്. ഒന്നാം നമ്പര് താരമായ കിര്ഗിസ്താന്റെ അയ്പെറി മെഡെറ്റ് കിസിയോടാണ് റീതിക പൊരുതിവീണത്.

ആവേശപ്പോരാട്ടത്തില് 1-1 എന്ന സ്കോറിന് റീതിക പിടിച്ചുനിന്നെങ്കിലും കൗണ്ട് ബാക്ക് റൂളില് കിര്ഗിസ്താന് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു. അതേസമയം റീതികയുടെ പ്രതീക്ഷകള് ഇനിയും അവസാനിച്ചിട്ടില്ല. കിര്ഗിസ്താന് താരം കിസി ഫൈനലിലെത്തിയാല് റീതികയ്ക്ക് റെപ്പഷാജ് മത്സരത്തില് പങ്കെടുക്കാന് അവസരം ലഭിക്കും.

പ്രീക്വാര്ട്ടറില് ഹംഗറിയുടെ ബെര്ണാഡെറ്റ് നാഗിയെ കീഴടക്കിയാണ് റീതിക ക്വാര്ട്ടറിലേക്ക് മുന്നേറിയത്. 12-2 എന്ന സ്കോറിനായിരുന്നു ഇന്ത്യന് താരത്തിന്റെ വിജയം. എട്ടാം സീഡും രണ്ടുതവണ യൂറോപ്യന് ചാമ്പ്യനുമായ താരമാണ് ബെര്ണാഡെറ്റ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us