പാരിസ്: പാരിസ് ഒളിംപിക്സ് സമാപനത്തിലേക്ക് കടക്കുമ്പോൾ മെഡൽ പട്ടികയിൽ ഒന്നാമതെത്താൻ ചൈനയും യുഎസും ഇഞ്ചോടിഞ്ച് പോരാട്ടം. ഏറ്റവും ഒടുവിലത്തെ മെഡൽ കണക്കനുസരിച്ച് 39 സ്വര്ണവുമായി ചൈന ഒന്നാമതും 38 സ്വർണവുമായി യുഎസ് രണ്ടാമതുമാണ്. 42 വെള്ളിയും 42 വെങ്കലവുമായി ആകെ മെഡൽ നേട്ടത്തിൽ യുഎസ് ഏറെ മുന്നിലുണ്ട്. ആകെ മൊത്തം 122 മെഡലുകൾ യുഎസ് നേടിയപ്പോൾ ചൈനയുടെ മൊത്തം മെഡൽ നേട്ടം 90 ആണ് . 27 വെള്ളിയും 24 വെങ്കലവും ചൈന നേടി. 2008ല് സ്വന്തം നാട്ടില് നടന്ന ചൈന ഇതിനുമുമ്പ് ഓവറോള് ചാമ്പ്യന്മാരായത്. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലമടക്കം നേടിയാണ് യുഎസ് കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ ഓവറോൾ ചാമ്പ്യന്മാരായത്. 38 സ്വർണ്ണവും 32 വെള്ളിയും 19 വെങ്കലവും നേടി ചൈന രണ്ടാമതായിരുന്നു.
നാലുവര്ഷത്തിനുശേഷം ലോസ് ആഞ്ജലിസിലാണ് അടുത്ത ഒളിംപിക്സ് നടക്കുക. ഇന്ത്യന്സമയം രാത്രി 11 മണിക്ക് തുടങ്ങുന്ന സമാപനച്ചടങ്ങില്, കലയുടെയും കളിയുടെയും സാങ്കേതികവിദ്യയുടെയും പ്രദർശനങ്ങളുണ്ടാകും. ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില് സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്സിലാണ്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളി തന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്ജിയന് ഗായിക ആഞ്ജലെ, അമേരിക്കന് റോക്ക് സംഗീത ബ്രാന്ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര് തുടങ്ങിയവരുടെ കലാ പരിപാടികളുമുണ്ടാകും. സമാപന ചടങ്ങിൽ മനു ഭാകറും ശ്രീജേഷും കൂടിയാണ് ഇന്ത്യൻ പതാക വഹിക്കുന്നത്.
'ആ വേദന മറ്റാരെക്കാളും എനിക്ക് മനസ്സിലാകും'; വിനേഷിനെ ആശ്വസിപ്പിച്ച് ജപ്പാന് ഗുസ്തി താരം