പാരിസില് 'ചൈനീസ് ഫോട്ടോഫിനിഷ്'; മെഡല് പട്ടികയില് അമേരിക്കയെ പിന്തള്ളി ഒന്നാമത്

ആറ് മെഡലുകളുമായി 71-ാം സ്ഥാനത്തായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്

dot image

പാരിസ്: പാരിസ് ഒളിംപിക്സിന് തിരശ്ശീല വീഴാന് നിമിഷങ്ങള് മാത്രം ബാക്കിനില്ക്കെ മെഡല് പട്ടികയില് ഒന്നാമതെത്തി ചൈന. അമേരിക്കയെ പിന്നിലാക്കിയാണ് ചൈനയുടെ കുതിപ്പ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിനുശേഷം ആദ്യമായാണ് ചൈന മെഡല്പട്ടികയില് അമേരിക്കയെ പിന്നിലാക്കുന്നത്.

40 സ്വര്ണമടക്കം 91 മെഡലുകളുമായാണ് ചൈന പട്ടികയില് ഒന്നാം സ്ഥാനത്തെത്തിയത്. 27 വെള്ളിയും 24 വെങ്കലവുമാണ് ചൈന സ്വന്തമാക്കിയത്. 39 സ്വര്ണമടക്കം 125 മെഡലുകളുമായാണ് അമേരിക്ക തൊട്ടുപിന്നിലുള്ളത്. 44 വെള്ളിയും 42 വെങ്കലവുമാണ് അമേരിക്കയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇതോടെ മെഡല് നേട്ടം 100 കടത്തിയ ഏകരാജ്യമായി അമേരിക്ക മാറി.

20 സ്വര്ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകള് സ്വന്തമാക്കിയ ജപ്പാനാണ് പട്ടികയില് മൂന്നാമത്. 18 സ്വര്ണമടക്കം 53 മെഡലുകള് കരസ്ഥമാക്കിയ ഓസ്ട്രേലിയ നാലാമതും 16 സ്വര്ണമടക്കം 63 മെഡലുകള് നേടിയ ഫ്രാന്സ് നാലാം സ്ഥാനത്തുമുണ്ട്.

ഒരു വെള്ളി, അഞ്ച് വെങ്കലം;പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ആറ് മെഡലുകളുമായി 71-ാം സ്ഥാനത്തായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് പാരിസില് ഇന്ത്യയുടെ സമ്പാദ്യം. ഒരു സ്വര്ണം മാത്രം നേടിയ പാകിസ്താന് 62-ാമതായാണ് ഫിനിഷ് ചെയ്തത്. ഏറ്റവും കൂടുതല് സ്വര്ണം നേടുന്ന രാജ്യങ്ങള്ക്കാണ് ഒളിംപിക് റാങ്കിങ്ങില് മുന്ഗണന നല്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us