'എടാ മോനെ'; ഈഫല് ടവറിന് മുന്നില് മുണ്ടുടുത്ത് മാസ്സായി ശ്രീജേഷ്, കൈയ്യില് ആ വെങ്കലമെഡല്

ചിത്രം ഇതിനോടകം തന്നെ ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയില് വെങ്കലമെഡല് നേടി ഇന്ത്യയുടെയും ഒപ്പം മലയാളികളുടെയും അഭിമാനമായിരിക്കുകയാണ് ഇതിഹാസ ഗോള് കീപ്പര് പി ആര് ശ്രീജേഷ്. ഇന്ത്യക്കായി ഏകദേശം രണ്ട് പതിറ്റാണ്ടോളം വല കാത്ത മലയാളി താരമായ ശ്രീജേഷ് പാരിസ് ഒളിമ്പിക്സ് മെഡലിന് ശേഷം ഹോക്കിയില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. പാരിസ് ഒളിംപിക്സിലെ ചരിത്രനേട്ടത്തിന് ശേഷം താരത്തിന്റെ പുതിയ പോസ്റ്റും സോഷ്യല് മീഡിയയില് വൈറലാവുകയാണ്.

ഒളിംപിക്സ് മെഡലും കഴുത്തിലണിഞ്ഞ് ഈഫല് ടവറിന് മുന്നില് നില്ക്കുന്ന ചിത്രമാണ് ശ്രീജേഷ് സോഷ്യല് മീഡിയയില് പങ്കുവെച്ചത്. മുണ്ടുടുത്ത് തനിനാടന് 'കേരള ലുക്കി'ലാണ് താരം നില്ക്കുന്നതാണ് ഏറെ ശ്രദ്ധയാകര്ഷിക്കുന്ന കാര്യം. 'എടാ മോനെ' എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു.

ശ്രീജേഷ് ഒഴികെയുള്ള ഇന്ത്യന് ഹോക്കി ടീമംഗങ്ങള് കഴിഞ്ഞ ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഒളിംപിക്സ് സമാപനച്ചടങ്ങില് ഇന്ത്യന് പതാക വഹിക്കേണ്ടതിനാലാണ് പിആര് ശ്രീജേഷ് പാരിസില് തുടരുന്നത്. ഇന്ന് നടക്കുന്ന സമാപനച്ചടങ്ങില് ഇന്ത്യയുടെ പതാകയേന്താന് മനു ഭാകറിനൊപ്പം പി ആര് ശ്രീജേഷും ഉണ്ടാവുമെന്ന് ഇന്ത്യന് ഒളിംപിക്സ് അസോസിയേഷനാണ് ഔദ്യോഗികമായി അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us