പാരിസ് ഒളിംപിക്സിലെ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില് വിധി ഇന്ന്

വെള്ളി മെഡല് നല്കണമെന്നാണ് വിനേഷ് അപ്പീലില് ആവശ്യപ്പെട്ടിരിക്കുന്നത്

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയില് അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന് താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില് ലോക കായിക കോടതിയുടെ വിധി ഇന്ന്. ഇന്ത്യന് സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില് എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല് വെള്ളി മെഡല് നല്കണമെന്നാണ് വിനേഷ് അപ്പീലില് ആവശ്യപ്പെട്ടിരിക്കുന്നത്.

പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഗുസ്തി നിയമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്ലിംഗ് ബോഡി പറയുന്നത്.

അയോഗ്യത; കൈയ്യൊഴിഞ്ഞ് ഒളിംപിക് കമ്മീഷന്, വിനേഷിന്റെയും കോച്ചിന്റെയും ഉത്തരവാദിത്തമെന്ന് പി ടി ഉഷ

പാരിസ് ഒളിംപിക്സ് അവസാനിച്ചപ്പോൾ ഇന്ത്യ ആറ് മെഡലോടെ 71-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം. വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചതോടെയാണ് ടോക്കിയോ ഒളിംപിക്സിലെ ഏഴ് മെഡലുകൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്ക് കഴിയാതെ പോയത്.

dot image
To advertise here,contact us
dot image