ഡല്ഹി: പാരിസ് ഒളിംപിക്സിലെ വെങ്കല മെഡല് നേട്ടത്തോടെ വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന് ഹോക്കിയുടെ ഇതിഹാസ ഗോള്കീപ്പറും മലയാളിയുമായ പി ആര് ശ്രീജേഷ്. ഇപ്പോള് ആദരസൂചകമായി താരത്തിന്റെ 16-ാം നമ്പര് ജഴ്സി പിന്വലിക്കുകയും ചെയ്തിരിക്കുകയാണ് ഹോക്കി ഇന്ത്യ. ശ്രീജേഷിന്റെ വിടപറയല് ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇപ്പോള് വേദിയില് ചിരി പടര്ത്തുകയാണ് ഒളിംപിക്സ് ഇരട്ട വെങ്കലമെഡല് ജേതാവ് മനു ഭാക്കര്.
ശ്രീജേഷിന്റെ കരിയറിനു തന്റെ പ്രായമുണ്ടെന്നാണ് മനു വേദിയില് പറഞ്ഞത്. പരാജയങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും മനു ശ്രീജേഷിനോട് ചോദിച്ചു. തോല്വികളില് നിരാശപ്പെടരുതെന്നായിരുന്നു ശ്രീജേഷ് നല്കിയ മറുപടി.
ശ്രീജേഷിന് ആദരവ് , 16ാംനമ്പര് ജഴ്സി പിന്വലിച്ച് ഹോക്കി ഇന്ത്യ; ഇങ്ങനെയൊന്ന് ചരിത്രത്തിലാദ്യംഇന്ത്യയ്ക്കായി ഏകദേശം രണ്ട് പതിറ്റാണ്ടോളം വല കാത്ത ശേഷമാണ് ശ്രീജേഷ് ഹോക്കിയില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്ച്ചയായ രണ്ട് ഒളിംപിക്സ് വെങ്കലമെഡല് നേടിയാണ് പി ആര് ശ്രീജേഷ് ഇന്ത്യന് ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്സില് വെങ്കലം നേടമ്പോഴും പാരിസില് മെഡല് നിലനിര്ത്തുമ്പോഴും ഇന്ത്യന് ടീമിന് വേണ്ടി നിര്ണായക പ്രകടനം കാഴ്ച വെക്കാന് ശ്രീജേഷിന് സാധിച്ചിരുന്നു.