വ്യക്തമായ പ്ലാനിംഗ്, കൃത്യമായ ലക്ഷ്യം, 2036ലേക്കാണ് നോട്ടം; ദ്രാവിഡിന്റെ പാത പിന്തുടരാന് ശ്രീജേഷ്

ശ്രീജേഷ് ഇന്ത്യന് ജൂനിയര് ഹോക്കി ടീമിന്റെ പരിശീലകനാകുമെന്ന് ഹോക്കി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു

dot image

പാരിസ് ഒളിംപിക്സോടെ വിരമിക്കല് പ്രഖ്യാപിച്ച ഇന്ത്യന് ഹോക്കി ഇതിഹാസവും മലയാളിയുമായ പി ആര് ശ്രീജേഷ് പുതിയ ലക്ഷ്യത്തിനൊരുങ്ങുകയാണ്. ശ്രീജേഷ് ഇന്ത്യന് ജൂനിയര് ഹോക്കി ടീമിന്റെ പരിശീലകനാകുമെന്ന് ഹോക്കി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള് തന്റെ പുതിയ ദൗത്യത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജേഷ്.

വിരമിച്ചതിനുശേഷം പരിശീലനാവുക എന്നതുതന്നെയായിരുന്നു തന്റെ തീരുമാനമെന്നാണ് ശ്രീജേഷ് പറയുന്നത്. പരിശീലക കരിയറില് ഇന്ത്യന് ക്രിക്കറ്റ് മുന് കോച്ച് രാഹുല് ദ്രാവിഡിന്റെ പാത പിന്തുടരാനാണ് തന്റെ ആഗ്രഹമെന്നും ശ്രീജേഷ് തുറന്നുപറഞ്ഞു. ദ്രാവിഡിനെ പോലെ ജൂനിയര് താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങണമെന്ന് പറഞ്ഞ താരം തന്റെ വ്യക്തമായ കാഴ്ചപ്പാടും ഘട്ടം ഘട്ടമായുള്ള പദ്ധതിയും മാധ്യമങ്ങളോട് വിശദീകരിച്ചു.

പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും; സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ

'എനിക്ക് ഒരു പരിശീലകനാകണം. അതുതന്നെയായിരുന്നു എന്റെ പ്ലാന്. പക്ഷേ അത് എപ്പോള് എന്നൊരു ചോദ്യം ഇപ്പോള് ഉയര്ന്നുവന്നിട്ടുണ്ട്. വിരമിച്ചതിന് ശേഷം കുടുംബത്തിനാണ് മുന്ഗണന. എന്റെ പ്ലാനിനെ കുറിച്ച് എനിക്ക് അവരോട് ചോദിക്കേണ്ടതുണ്ട്', ശ്രീജേഷ് പറഞ്ഞു.

'രാഹുല് ദ്രാവിഡിനെ പോലെ ജൂനിയര് താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഒരു കൂട്ടം കളിക്കാരെ വളര്ത്തിയെടുത്ത് സീനിയര് ടീമിലേക്ക് എത്തിക്കാം. അവരെ നിങ്ങളുടെ പാതയിലേക്ക് എത്തിക്കുന്നപോലെയാണിത്.

'ആ വേദന ഒരു പുഞ്ചിരിക്ക് പിന്നില് മറച്ചുവെച്ചു'; വിനേഷ് യഥാര്ത്ഥ പോരാളിയെന്ന് ശ്രീജേഷ്

ഈ വര്ഷത്തോടെ പരിശീലക കരിയര് ആരംഭിക്കാമെന്നാണ് കരുതുന്നത്. 2025ല് ജൂനിയര് ഹോക്കി ലോകകകപ്പ് വരാനിരിക്കുകയാണ്. അടുത്ത രണ്ട് വര്ഷത്തിനുള്ളില് സീനിയര് ടീമിനും ലോകകപ്പ് കളിക്കേണ്ടിവരും. അപ്പോള് 2028ഓടെ എനിക്ക് 20 മുതല് 40 കളിക്കാരെ തയ്യാറാക്കാന് സാധിക്കും.

'2029ല് 15 മുതല് 20 താരങ്ങളെയും 2030ല് ഏകദേശം 30-35 താരങ്ങളെയും സീനിയര് ടീമിലെത്തിക്കാം. 2032ഓടെ ചീഫ് കോച്ചിന്റെ സ്ഥാനത്തേക്ക് ഞാന് പൂര്ണമായും തയ്യാറാവും. 2036ലെ ഒളിംപിക്സ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നതെങ്കില് എനിക്ക് ഇന്ത്യന് കോച്ച് ആവണം', ശ്രീജേഷ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us