ഡൽഹി: പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടത്തിന് തിരിച്ചടിയായത് ജന്തർ മന്തറിലെ താരങ്ങളുടെ സമരമെന്ന് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ സഞ്ജയ് സിങ്. പാരിസ് ഒളിംപിക്സ് ഗുസ്തിക്കായി ആറംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. എന്നാൽ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്തിന് മാത്രമാണ് മെഡൽ നേടാൻ കഴിഞ്ഞത്. പിന്നാലെയാണ് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷന്റെ പ്രതികരണം.
ഒരുവിധത്തിൽ നോക്കിയാൽ 14-15 മാസക്കാലമാണ് ഗുസ്തി താരങ്ങളുടെ സമരം നടന്നത്. ഈ സമയത്ത് രാജ്യത്തെ ഗുസ്തി മേഖല മുഴുവനായി പ്രതിസന്ധിയിലായി. താരങ്ങൾക്ക് രാജ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ പരിശീലനത്തിനോ മത്സരത്തിനോ കഴിഞ്ഞില്ല. ഇത് ഒളിംപിക്സ് വേദിയിൽ ഇന്ത്യൻ ഗുസ്തിയുടെ പ്രകടനം മോശമാക്കിയെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.
ദുലീപ് ട്രോഫി ടീമുകളെ പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ കളിക്കില്ലഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സമരം നടന്നത്. വിദേശത്തടക്കം താരങ്ങളെ ലൈംഗീകമായി ബ്രിജ്ഭൂഷൺ ഉപദ്രപിച്ചുവെന്നായിരുന്നു താരങ്ങളുടെ ആരോപണം.