മഞ്ചേരി: ഉരുൾപൊട്ടൽ ദുരന്തത്തിൽ രാജ്യത്തിന്റെ വേദനയായി മാറിയ വയനാടിനെ ചേർത്തുപിടിക്കാൻ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും. മുണ്ടക്കൈ-ചൂരൽമല-അട്ടമല മേഖലകളിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ സഹായത്തിനായി സൗഹൃദ മത്സരം നടത്തുമെന്ന് എഐഐഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. എഐഎഫ്എഫിന്റെ അനുമതിയോടെ കേരള ഫുട്ബാൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കളി. സൗഹൃദ പോരിൽ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബും സൂപ്പർ ലീഗ് കേരള ഇലവനും ഏറ്റുമുട്ടും.
ഐഎസ്എൽ മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ‘സൂപ്പർ ലീഗ് കേരള’ ചാമ്പ്യൻഷിപ്പിലെ ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ‘സൂപ്പർ ലീഗ് കേരള ഇലവൻ’ പോരിനിറങ്ങുക. മുഹമ്മദൻ സ്പോർട്ടിങ് ക്ലബിലും പ്രധാന താരങ്ങൾ ബൂട്ടണിയും. ഇരുടീമിലുമായി പത്തിലധികം വിദേശതാരങ്ങൾ കളിക്കും. സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ആറ് ടീമുകളും ദുരിതാശ്വാസത്തിനായി നിശ്ചിത തുക സംഭാവന ചെയ്യും. അതിനൊപ്പം പയ്യനാട്ടെ മത്സരത്തിൽ ലഭിക്കുന്ന ടിക്കറ്റ് വരുമാനം കൂടെ ചേർത്തായിരിക്കും വയനാടിനായി സഹായതുക കൈമാറുക. സന്തോഷ് ട്രോഫി അടക്കമുളള പ്രധാന മത്സരങ്ങളെല്ലാം നടന്നപ്പോൾ നിറഞ്ഞു കവിഞ്ഞ പയ്യനാട്ടെ ഗ്യാലറികളിലും കായിക പ്രേമികളുടെ സഹായ മനസ്കതയിലും വിശ്വാസമർപ്പിക്കുകയായെന്നും എല്ലാവരുടെയും പരിപൂർണ്ണ പിന്തുണ വേണമെന്നും കേരള ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ഇന്നേ ദിവസം 7:29 PM മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കിയേക്കൂ!' ധോണി കളി മതിയാക്കിയ രാവ്