'വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു'; പ്രതികരണവുമായി ബജറംഗ് പൂനിയ

ലോകത്ത് ഇപ്പോൾ വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നുവെന്ന് ബജറംഗ് പൂനിയ

dot image

ഡൽഹി: പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ അയോഗ്യതയ്ക്കെതിരായി ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ തള്ളിയതിൽ പ്രതികരണവുമായി ബജറംഗ് പൂനിയ. വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടുവെന്ന് താൻ വിശ്വസിക്കുന്നു. എങ്കിലും ലോകത്ത് ഇപ്പോൾ വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നു. ലോകത്തിന്റെയും ഇന്ത്യയുടെയും ചാമ്പ്യൻ. ഈ രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷെന്നും ബജറംഗ് പൂനിയ വിശേഷിപ്പിച്ചു.

ആർക്കാണ് മെഡലുകൾ വേണ്ടത്. അവർക്കെല്ലാം 15 രൂപ നൽകി മെഡൽ വാങ്ങാമെന്നും വിനേഷിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. ഇന്നലെയാണ് പാരിസ് ഒളിംപിക്സ് ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിൽ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന് താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീൽ ലോക കായിക കോടതി തള്ളിയത്. ഇന്ത്യൻ ഒളിംപിക്സ് അധികൃതരെ അപ്പീൽ തള്ളിയ വിവരം അറിയിക്കുകയായിരുന്നു.

ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും; പുതിയ കരാർ

അപ്പീൽ തള്ളിയിരിക്കുന്നുവെന്ന് മാത്രമാണ് കോടതിയുടെ ഉത്തരവിൽ നിലവിൽ അറിയിച്ചിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാകും. അപ്പീൽ തള്ളിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് രണ്ടാമത്തെ ഉത്തരവിൽ അറിയിക്കും. ഒരു താരത്തിന് വേണ്ടി നിയമം മാറ്റിയാൽ അത് ഭാവിയിൽ തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് കായിക കോടതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ ഹർജി തള്ളിയ തീരുമാനം ഞെട്ടിച്ചെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us