ന്യൂഡൽഹി: മലയാളി ഹോക്കി ഇതിഹാസം പിആര് ശ്രീജേഷ് വിരമിച്ചതോടെ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി 16-ാം നമ്പര് ജേഴ്സി ഹോക്കി ഇന്ത്യ പിന്വലിച്ചിരിക്കുകയാണ്. ഹോക്കി ഇന്ത്യയിൽ 16-ാം നമ്പര് ജേഴ്സിയിൽ ഒരു താരവും ഇനി കളിക്കാനിറങ്ങില്ല. ആധുനിക ഇന്ത്യൻ ഹോക്കിയുടെ നായകൻ എന്നാണ് ഹോക്കി ഇന്ത്യ വിരമിക്കൽ ദിനത്തിൽ താരത്തെ വിശേഷിപ്പിച്ചത്. രണ്ട് ഒളിംപിക്സ് മെഡലടക്കം പ്രതാപ കാലത്തേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ തിരിച്ചു വരവിൽ പ്രധാനിയായാണ് കായിക ലോകം ശ്രീജേഷിനെ കാണുന്നത്.
ഇന്ത്യൻ കായിക ചരിത്രത്തില് ഇതുപോലെ താരങ്ങൾക്കൊപ്പം വിരമിച്ച ഒട്ടേറേ ജേഴ്സി നമ്പറുകളുണ്ട്. താരങ്ങളുടെ വിരമിക്കലിനൊപ്പമോ മരണത്തിനൊപ്പമോ ആണ് സാധാരണ ഗതിയിൽ ജേഴ്സി നമ്പർ പിൻവലിക്കാറുള്ളത്. ജേഴ്സി നമ്പറുകളിൽ പ്രത്യേകതയുള്ള നമ്പറുകളായി ഒരുവിധം എല്ലാ കായിക ഇനങ്ങളിലും കരുതിപോരുന്ന രണ്ട് നമ്പറുകളാണ് നമ്പർ 7 ഉം നമ്പർ 10 ഉം . ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ കാലമായി ഈ രണ്ട് നമ്പറിലും ഒരു താരങ്ങളും കളിക്കാനിറങ്ങാറില്ല.
ഇന്ത്യന് ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന് തെണ്ടുല്ക്കര് കരിയറില് ഏറെക്കാലം അണിഞ്ഞിരുന്ന 10-ാം നമ്പര് ജേഴ്സി അദ്ദേഹം വിരമിച്ചതോടെ ബിസിസിഐ ആ നമ്പർ എടുത്ത് കളഞ്ഞു. രാജ്യത്തെ രണ്ട് പ്രധാന ടൂർണമെന്റുകളിൽ കിരീടമണിയിച്ച മഹേന്ദ്ര സിങ് ധോണിക്ക് വ്യക്തിപരമായി തന്നെ ഏറെ ഇഷ്ട്ടമുള്ള നമ്പറായിരുന്നു നമ്പർ 7 . 2020 ആഗസ്റ്റ് 15 ൽ സോഷ്യൽ മീഡിയയിലെ ഒരു വിരമിക്കൽ പോസ്റ്റിലൂടെ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ബിസിസിഐ നമ്പർ 7 നെയും ആദരസൂചകമായി വിരമിപ്പിച്ചു. ആറ് സീസണുകളില് ടീമില് കളിച്ച പ്രതിരോധനിര താരം സന്ദേശ് ജിംഗാന് ക്ലബ്ബ് വിട്ടപ്പോൾ ആദരസൂചകമായി കേരള ബ്ലാസ്റ്റേഴ്സ് 21-ാം നമ്പര് ജേഴ്സി പിൻവലിച്ചിരുന്നു. പിന്നീട് രണ്ട് വർഷത്തിന് ശേഷം ക്ലബിനെതിരെ താരം നടത്തിയ മോശം പരാമർശത്തിലും ആരാധക രോഷത്തിലും 21-ാം നമ്പര് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തിരിച്ചുകൊണ്ടുവന്നു.
'ഇന്നേ ദിവസം 7:29 PM മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കിയേക്കൂ!' ധോണി കളി മതിയാക്കിയ രാവ്