പാരീസ്: പാരീസ് ഒളിമ്പിക്സ് കൊടിയിറങ്ങിയെങ്കിലും ഒളിമ്പികിസില് കൊടുമ്പിരി കൊണ്ട വിവാദങ്ങള് അവസാനിക്കുന്നില്ല. ഇത്തവണത്തെ ഒളിമ്പിക്സില് ഏറ്റവും ചര്ച്ചയായത് ലിംഗവിവാദമായിരുന്നു. അല്ജീരിയന് ബോക്സറായ ഇമാനെ ഖലീഫിന്റെ ജന്ഡര് ഐഡന്റിന്റിയായിരുന്നു ഏറ്റവും കൂടുതല് ചര്ച്ചയായത്. എന്നാല് എല്ലാ വിമര്ശനങ്ങള്ക്കും മറുപടിയായി മേക്ക്ഓവര് വീഡിയോ ഇന്റര്നെറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇമാനെ ഖലീഫ്. 66 കിലോഗ്രാം ബോക്സിങ് വെല്റ്റര്വെയ്റ്റ് മത്സരത്തില് ചൈനീസ് താരം യാങ് ല്യുവിനെ തോല്പ്പിച്ച് ഗോള്ഡ് മെഡല് കരസ്ഥമാക്കിയെങ്കിലും വിവാദങ്ങളില് കുടുങ്ങി ആ വിജയത്തിന് അര്ഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ, തന്നെ വിമര്ശിക്കുന്നവര്ക്ക് മറുപടി നല്കിയിരിക്കുകയാണ് ഇമാനെ.
മത്സരം തുടങ്ങി 46 സെക്കന്റുകള്ക്കുള്ളില് തന്നെ ഇറ്റാലിയന് ബോക്സര് ആംഗെള കരിനി ഇമാനെക്കെതിരെയുള്ള മത്സരത്തില് നിന്നും പിന്മാറിയതോടെയാണ് വിവാദങ്ങള് ആരംഭിക്കുന്നത്. പിന്നാലെ ട്രാന്സ്ഫോബിക് കമന്റുകളിലൂടെ ഇമാനെയെ അപമാനിക്കുന്ന രീതിയിലേക്ക് ഒളിമ്പിക് വേദി മാറുകയായിരുന്നു. ഇമാനെയുടെ ശാരീരിക പ്രകൃത്വം പുരുഷന്റേതിന് തുല്യമാണെന്ന രീതിയിലുള്ള അപമാനവും സമൂഹമാധ്യമങ്ങളിലൂടെ ഇമാനെയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
നെറ്റിയിൽ കൈവെച്ച് ഗോദയിൽ കിടക്കുന്ന ചിത്രം; കായിക കോടതി വിധിക്ക് ശേഷം വിനേഷിൻ്റെ ആദ്യപ്രതികരണംഇതിനെല്ലാം മറുപടിയുമായാണ് ഇപ്പോള് തന്റെ മേക്ക് ഓവര് വീഡിയോയുമായി ഇമാനെ രംഗത്തെത്തിയിരിക്കുന്നത്. പെണ്കുട്ടികളെ കുറിച്ചുള്ള യാഥാസ്ഥിതികമായ കാഴ്ചപ്പാടുകള്ക്ക് അനുയോജ്യമായ രീതിയിലുള്ള തന്റെ ശരീരത്തിന്റെ മേക്ക് ഓവര് പങ്കുവെച്ചിരിക്കുന്നത്. ബ്യൂട്ടി കോഡിനൊപ്പമുള്ള കൊളാബൊറേഷന് വേണ്ടി തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോള് പ്രചരിക്കുന്നത്.
വിടര്ത്തിയിട്ടിരിക്കുന്ന മുടിയും കമ്മലും, പിങ്ക് കുപ്പായവും അണിഞ്ഞ് മേക്കപ്പ് ഉപയോഗിച്ചുള്ള ഇമാനെ ഖലീഫയുടെ മേക്കോവര് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒളിപിംക്സ് മെഡലും ഇമാനെ വീഡിയോയില് അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇമാനെ വീഡിയോ പങ്കുവെച്ചത്. നിലവില് 2 കോടി ജനങ്ങളാണ് ഈ വീഡിയോയുടെ കാഴ്ചക്കാര്. 1.1 കോടി ജനങ്ങളാണ് എക്സിലൂടെ വീഡിയോ കണ്ടത്.
അതേസമയം കാഴ്ചക്കാര് കൂടുന്നതിനനുസരിച്ച് കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. എന്നാല് കമന്റുകളിലൂടെ മിശ്രിതമായ മറുപടിയാണ് വന്നിരിക്കുന്നത്. ജന്ഡര് റോളുകളെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'ഒരു പുരുഷന് മേക്കപ്പ് ധരിച്ചിരിക്കുന്നു', 'പുരുഷന് ഐലൈനര് ഉപയോഗിച്ചിരിക്കുന്നു' തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
വയനാടിനായി മഞ്ചേരിയിൽ പന്തുരുളും; മുഹമ്മദന്സും സൂപ്പര് ലീഗ് കേരള ഇലവനും ഏറ്റുമുട്ടുംകണ്ണീരണിഞ്ഞുകൊണ്ടാണ് ഒളിമ്പിക്സില് ഖലീഫ് സ്വര്ണം അണിഞ്ഞത്. ''ഞാനൊരു സ്ത്രീയാണെന്ന് എനിക്ക് ഈ ലോകത്തോട് പറയണം. ഞാന് സ്ത്രീയായി തന്നെ തുടരും,'' സ്വര്ണം നേടിയപ്പോള് ലോകത്തോട് കണ്ണീരോട് ഇമാന് പറഞ്ഞ വാക്കുകളാണിത്. അതേസമയം തനിക്കെതിരെയുള്ള സൈബര് ആക്രമണത്തില് ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ് മസ്ക്, പ്രശസ്ത എഴുത്തുകാരി ജെകെ റൗളിങ് ഉള്പ്പെടെയുള്ളവര്ക്കെതിരെ ഇമാന് നേരത്തെ പരാതി നല്കിയിരുന്നു.