മൂന്ന് കോടിയിൽ നിന്ന് നാലര കോടിയിലേക്ക്; പരസ്യപ്രതിഫലത്തിൽ ക്രിക്കറ്റ് താരങ്ങളുടെ ഒപ്പമെത്തി നീരജ്

മണി കണ്ട്രോള് റിപ്പോര്ട്ട് പ്രകാരം മൂന്ന് കോടി രൂപയില് നിന്ന് നാലരക്കോടി രൂപയിലേക്കാണ് നീരജ് പരസ്യ പ്രതിഫലം ഉയര്ത്തിയത്

dot image

ന്യൂഡല്ഹി: പാരിസ് ഒളിംപിക്സിൽ വെള്ളി മെഡല് നേട്ടത്തിന് പിന്നാലെ പരസ്യ കരാറുകളിൽ പ്രതിഫലം വര്ധിപ്പിച്ച് ജാവലിന് താരം നീരജ് ചോപ്ര. മണി കണ്ട്രോള് റിപ്പോര്ട്ട് പ്രകാരം മൂന്ന് കോടി രൂപയില് നിന്ന് നാലരക്കോടി രൂപയിലേക്കാണ് നീരജ് പരസ്യ പ്രതിഫലം ഉയര്ത്തിയത്. ക്രിക്കറ്റ് താരങ്ങള് കഴിഞ്ഞാല് ഇന്ത്യയില് ഏറ്റവും കൂടുതല് പരസ്യ വരുമാനം വാങ്ങുന്ന സ്പോര്ട്സ് താരം നീരജ് ചോപ്രയാണ്.

തുടര്ച്ചയായ രണ്ട് ഒളിമ്പിക്സില് മെഡല് നേടിയതോടെ നീരജിന്റെ ബ്രാന്ഡ് മൂല്യം കുത്തനെ ഉയര്ന്നിട്ടുണ്ട്. 2020-ൽ ടോക്യോയിൽ നടന്ന ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണ മെഡൽ നേടിയിരുന്നു. ഇന്ത്യയുടെ അത്ലറ്റിക്സ് ചരിത്രത്തിൽ ഒളിമ്പിക്സ് വ്യക്തിഗത സ്വർണ മെഡൽ നേടുന്ന ആദ്യം താരം കൂടിയാണ് നീരജ് ചോപ്ര.

2024 ഡിസംബറിന് മുന്പായി നീരജിന്റെ പരസ്യ വരുമാനം ഇനിയും 50 ശതമാനത്തോളം വര്ധിക്കുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. നിലവില് ആര്മര്, ഒമേഗ പോലുള്ള ആഗോള ബ്രാന്ഡുകളുടെ മുഖമാണ് നീരജ്. 24 വിഭാഗങ്ങളില് നിന്നായി 21 ബ്രാന്ഡുകളില് നിന്ന് നീരജ് പ്രതിഫലം വാങ്ങുന്നുണ്ട്. 2024 അവസാനിക്കുന്നതിനു മുന്പായി 32-34 ബ്രാന്ഡുകള് നീരജിനുണ്ടാവുമെന്നാണ് നീരജിന്റെ എന്ഡോഴ്സ്മെന്റ് ഡീലുകള് കൈകാര്യം ചെയ്യുന്ന ജെഎസ്ഡബ്ല്യു അധികൃതര് അറിയിക്കുന്നത്. ഇതോടെ നിരവധി ക്രിക്കറ്റ് താരങ്ങളെ മറികടന്ന് മുന്നേറാനും നീരജിനാവും. അതേ സമയം ബെറ്റിങ്, ഫാൻ്റസി ഗെയിമിങ്, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം, പാനീയം എന്നീ ബ്രാന്ഡുകള് തിരഞ്ഞെടുക്കില്ലെന്ന് നീരജ് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്.

2026 ഐ പി എല്ലിലും 'തല'യിറങ്ങുമോ? അണിയറയിൽ ചർച്ചയായി അൺ ക്യാപ്ഡ് പ്ലേയർ റൂൾ
dot image
To advertise here,contact us
dot image