അച്ഛൻ മരിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം അമ്മയ്ക്ക് അർബുദം; അതിജീവനത്തിന് വേണ്ടി ഗോദയിലെത്തിയ വിനേഷ്

പാരിസ് ഒളിംപിക്സിനു ശേഷം ശനിയാഴ്ച രാവിലെയാണ് വിനേഷ് ഫോഗട്ട് ഡൽഹിയിൽ തിരിച്ചെത്തിയത്

dot image

ന്യൂഡൽഹി: ഒളിംപിക്സിൽ 50 കിലോ ഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നീണ്ട കുറിപ്പാണ് വിനേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. വിനേഷ് രാജ്യാന്തര കായിക കോടതിയിൽ നൽകിയ അപ്പീൽ നേരത്തേ തള്ളിയിരുന്നു. പിന്നാലെയാണ് വിനേഷിന്റെ പ്രതികരണം.

‘വളരെ ചെറിയൊരു ഗ്രാമത്തിൽനിന്നുള്ള കുട്ടിയായ എനിക്ക് ഒളിംപിക്സ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. നീളത്തിലുള്ള മുടിയും സ്വന്തമായി ഒരു മൊബൈൽ ഫോണും ഒക്കെയായിരുന്നു എന്റെ സ്വപ്നങ്ങള്. അച്ഛന് ബസ് ഡ്രൈവറായിരുന്നു. മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണം എന്നതു മാത്രമായിരുന്നു എന്റെ അമ്മയുടെ ആഗ്രഹം. അച്ഛൻ ഞങ്ങളെവിട്ടു പോയ ദിവസം അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സിൽ. ആ സ്വപ്നത്തെ ഞാൻ ചേർത്തുപിടിച്ചിരുന്നു. അദ്ദേഹം മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് അർബുദ രോഗം സ്ഥിരീകരിച്ചു.

‘അതിജീവനം മാത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ലക്ഷ്യങ്ങൾക്കു വേണ്ടി പോരാടാൻ എന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു. ധൈര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ അമ്മയെക്കുറിച്ചാണ് ഓർമ വരിക. എന്തു സംഭവിക്കുമെന്ന് ആലോചിക്കാതെ പോരാടാൻ എന്നെ സഹായിക്കുന്നതും ആ ഒരു ധൈര്യം തന്നെയാണ്, ഗുസ്തി താരങ്ങൾക്ക് വേണ്ടിയുള്ള സമരത്തിലും അതായിരുന്നു എന്നെ പ്രചോദിപ്പിച്ചത്’– വിനേഷ് ഫോഗട്ട് പ്രതികരിച്ചു. പാരിസ് ഒളിംപിക്സിനു ശേഷം ശനിയാഴ്ച രാവിലെയാണ് വിനേഷ് ഫോഗട്ട് ഡൽഹിയിൽ തിരിച്ചെത്തിയത്. വൻ സ്വീകരണമാണ് ഇന്ത്യൻ താരത്തിന് സഹതാരങ്ങളും ജനങ്ങളും ഒരുക്കിയത്.

പിആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അനുമോദിക്കും; ചടങ്ങ് സെപ്റ്റംബർ 24 ന് തലസ്ഥാനത്ത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us