'അത്ലറ്റുകൾക്ക് ഒരേ നിയമം'; വിനേഷിന്റെ അപ്പീൽ തള്ളിയതിൽ വിശദമായ വിധി പുറത്തുവിട്ട് കായിക കോടതി

പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരായ അപ്പീൽ തള്ളിയതിൽ വിശദമായ വിധി പുറത്തുവിട്ട് കായിക കോടതി

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരായ അപ്പീൽ തള്ളിയതിൽ വിശദമായ വിധി പുറത്തുവിട്ട് അന്താരാഷ്ട്ര കായിക കോടതി. എല്ലാ അത്ലറ്റുകൾക്കും ഒരേ നിയമമാണ്. ഭാരപരിശോധനയിൽ അനുവദനീയമായതിൽ കൂടുതൽ ഭാരം ഉണ്ടായാൽ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. താരങ്ങൾ ധരിക്കുന്ന വസ്ത്രം ഉൾപ്പടെ അനുവദനീയമായ ഭാരത്തിന്റെ പരിധിയിൽ വരണമെന്ന് കായിക കോടതിയുടെ വിധിയിൽ പറയുന്നു.

ഭാരപരിശോധനയിൽ കാണപ്പെട്ട അളവ് താരങ്ങൾക്ക് ലഭിക്കും. ശരീരത്തിലെ ജലാംശത്തിന്റെ അളവോ ജലം കുടിക്കുന്നതോ നേരിയ ഭാരവ്യത്യാസത്തിന് കാരണമാകാം. വിനേഷ് അനുഭവസമ്പത്തുള്ള ഒരു ഗുസ്തി താരമാണ്. അതിനാൽ നിയമങ്ങളെക്കുറിച്ച് അറിവുണ്ടാകണം. അതിനിടെ വിനേഷ് ഫൊഗട്ടിന്റെ വീഴ്ചയല്ല രണ്ടാം ഭാരപരിശോധനയില് പരാജയപ്പെടാന് കാരണമെന്ന് കായിക കോടതി നിരീക്ഷിച്ചു.

ജർമ്മൻ ക്യാപ്റ്റൻ ഇല്കായ് ഗുണ്ടോഗന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

യുണൈറ്റഡ് വേള്ഡ് റസലിംഗിൽ സ്ത്രീകള്ക്കായി പ്രത്യേക നിയമമില്ലാത്തത് വീഴ്ചയാണ്. നിയമത്തില് കാലാനുസൃത മാറ്റം വേണം. വിനേഷ് ഫോഗട്ടിനോട് തോറ്റയാള്ക്കാണ് വെള്ളി മെഡല് ലഭിച്ചത്. നിലവിലെ നിയമ പ്രകാരം താരത്തിന്റെ ആവശ്യം അനുവദിക്കാനാവില്ല. ഹര്ജി തള്ളുന്നത് രാജ്യാന്തര നിയമം ഈ രീതിയിലായതുകൊണ്ട് മാത്രമെന്നും കായിക കോടതി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us