VIDEO: നൃത്തവും വഴങ്ങും; ഒളിംപിക്സ് മെഡൽ നേട്ടത്തിന് പിന്നാലെ ഹൃദയം കവർന്ന് മനു ഭാക്കർ

പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങില് കഴിവ് തെളിയിച്ച മനുവിന്റെ നൃത്തവും ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു

dot image

ചെന്നൈ: പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങില് ഇരട്ട വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമുയര്ത്തിയ താരമാണ് മനു ഭാക്കര്. ഇപ്പോള് ഷൂട്ടിങ്ങില് മാത്രമല്ല ഡാന്സിലും ഒരുകൈ നോക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മനു. വേദിയില് നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.

ചെന്നൈ നോളമ്പൂരിലെ ഒരു ഗേള്സ് സ്കൂളില് നടന്ന അനുമോദനചടങ്ങിലാണ് വിദ്യാര്ത്ഥികള്ക്കൊപ്പം മനു വേദിയില് നൃത്തം ചെയ്യുന്നത്. 'കാലാ ചശ്മ' എന്ന പ്രശസ്ത ബോളിവുഡ് ഗാനത്തിനാണ് മനു ചുവടുവെക്കുന്നത്. 2016ല് പുറത്തിറങ്ങിയ 'ബാര് ബാര് ദേഖോ' എന്ന കത്രീന കൈഫ്- സിദ്ധാര്ത്ഥ് മല്ഹോത്ര ചിത്രത്തിലെ ഹിറ്റ് ഗാനമാണിത്. പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങില് കഴിവ് തെളിയിച്ച മനുവിന്റെ നൃത്തവും ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു.

ഒളിംപിക്സ് സമാപന ചടങ്ങില് ഹോക്കി ഇതിഹാസം പി ആര് ശ്രീജേഷിനൊപ്പം ഇന്ത്യന് പതാകയേന്തി നാട്ടില് തിരിച്ചെത്തിയ മനുവിന് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വനിതകളുടെ 10 മീറ്റര് എയര് പിസ്റ്റള്സിലാണ് മനു ആദ്യം മെഡല് നേടിയത്. പാരിസില് ഇന്ത്യയുടെ ആദ്യ മെഡല് നേട്ടമായിരുന്നു ഇത്. പിന്നാലെ 10 മീറ്റര് എയര് പിസ്റ്റല്സില് മിക്സഡ് ഇനത്തില് സരബ്ജോത് സിംഗ്-മനു ഭാക്കര് സഖ്യവും വെങ്കല മെഡല് സ്വന്തമാക്കി. ഒളിംപിക്സ് ഷൂട്ടിങ്ങില് 12 വര്ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല് നേടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us