ലുസെയ്ന്: പാരിസ് ഒളിംപിക്സിലെ വെള്ളിമെഡല് തിളക്കത്തില് ഇന്ത്യന് സൂപ്പര് താരം നീരജ് ചോപ്ര വീണ്ടും കളിക്കളത്തിലേക്ക്. സ്വിറ്റ്സര്ലന്ഡിലെ ലുസെയ്നില് നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിലാണ് രാജ്യത്തിന്റെ സുവര്ണപ്രതീക്ഷയായ നീരജ് ഇന്ന് ഇറങ്ങുന്നത്. പാരിസ് ഒളിംപിക്സിലെ വെള്ളിമെഡല് നേട്ടത്തിന് ശേഷം നീരജിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യന് സമയം 12 മണിക്കാണ് പുരുഷ ജാവലിന് ത്രോ മത്സരം.
പാരിസില് നീരജിനെ പിന്നിലാക്കി സ്വര്ണം നേടിയ പാകിസ്താന്റെ അര്ഷാദ് നദീം ലുസെയ്നില് മത്സരിക്കുന്നില്ല. അതേസമയം പാരിസിലെ മറ്റ് ആദ്യ ആറ് സ്ഥാനക്കാരും ഇന്ന് ഇറങ്ങുന്നുണ്ട്. വെങ്കലം നേടിയ ഗ്രാനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ്, ടോക്കിയോ ഒളിംപിക്സില് വെള്ളിമെഡല് നേടിയ ചെക്ക് താരം യാകൂബ് വാദ്ലെജ്, ജര്മനിയുടെ ജൂലിയന് വെര്ബര് എന്നിവരാണ് നീരജിന്റെ പ്രധാന വെല്ലുവിളി.
'ഇന്ത്യന് സ്പോര്ട്സിന്റെ കങ്കണ'; സൈന നെഹ്വാളിനെ ട്രോളി സോഷ്യല് മീഡിയ, പ്രതികരിച്ച് താരം2024 മെയില് ദോഹയില് നടന്ന ഡയമണ്ട് ലീഗില് വാദ്ലെജിന് പിന്നില് രണ്ടാം സ്ഥാനത്തായിരുന്നു നീരജ്. ജാവലിന് ത്രോയിലെ ഡമയണ്ട് ലീഗ് ചാമ്പ്യന്പട്ടം തിരികെ പിടിക്കുകയെന്ന ലക്ഷ്യവുമായാണ് നീരജ് ഇന്നിറങ്ങുന്നത്.