ഡൽഹി: പാരിസ് ഒളിംപിക്സ് ലിംഗവിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം തപ്സി പന്നു. ഹോർമോണിനെ നിയന്ത്രിക്കുന്നത് ഒരു അത്ലറ്റിന് കഴിയുന്ന കാര്യമല്ലെന്നും ഒരാൾ ജനിക്കുമ്പോൾ തന്നെ സംഭവിക്കുന്ന കാര്യമാണെന്നുമാണ് തപ്സി അഭിപ്രായപ്പെട്ടത്. ഒരുപാട് അത്ലറ്റുകൾ മറ്റുള്ളവരെക്കാൾ ആരോഗ്യത്തോടെ ജനിച്ചിട്ടുണ്ട്. ഉസൈൻ ബോൾട്ടും മൈക്കൽ ഫെൽപ്സും അത്തരത്തിലുള്ളവരാണ്. അവർക്ക് ഒരു വേദിയിലും വിലക്കുണ്ടായിരുന്നില്ലെന്നും തപ്സി ചൂണ്ടിക്കാട്ടി.
'രശ്മി റോക്കറ്റ്' എന്ന സിനിമയിൽ ഇത്തരമൊരു റോളിൽ താൻ അഭിനയിച്ചിരുന്നു. അതിൽ വനിതാ അത്ലറ്റായ തനിക്ക് ഹോർമോണിന്റെ അളവ് കൂടിപ്പോയതിനാൽ വിലക്ക് നേരിടേണ്ടി വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. തനിക്ക് പൊതുസമൂഹത്തിനോട് പറയാനുള്ളത് ഇത്തരം സിനിമകളിലൂടെ പറയാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് തപ്സി ചൂണ്ടിക്കാട്ടി.
'ഹോർമോണിനെ നിയന്ത്രിക്കുക ഒരു അത്ലറ്റിന് കഴിയുന്ന കാര്യമല്ല. ഹോർമോണിന്റെ അളവ് കൂടാൻ അത്ലറ്റുകൾ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. ഒരാൾ ജനിക്കുമ്പോൾ തന്നെ സംഭവിക്കുന്ന കാര്യമാണിത്. ഒരുപാട് അത്ലറ്റുകൾ മറ്റുള്ളവരെക്കാൾ ആരോഗ്യത്തോടെ ജനിച്ചിട്ടുണ്ട്. ഉസൈൻ ബോൾട്ടും മൈക്കൽ ഫെൽപ്സും അത്തരത്തിലുള്ളവരാണ്. അവർക്ക് ഒരു വേദിയിലും വിലക്കുണ്ടായിരുന്നില്ല.' തപ്സി ചോദിക്കുന്നു.
ഒമ്പതാമനായി ക്രീസിൽ, അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ച്വറി; ശ്രീലങ്കയെ രക്ഷിച്ച് മിലൻ രഥനായകെപാരിസ് ഒളിംപിക്സിൽ അൾജീരിയൻ ബോക്സിംഗ് താരം ഇമാൻ ഖലീഫിനെച്ചൊല്ലിയാണ് ലിംഗ വിവാദം ഉണ്ടായത്. 66 കിലോഗ്രാം വിഭാഗത്തിൽ ഇമാൻ സ്വർണം നേടിയിരുന്നു. 2023ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹോർമോണിന്റെ അളവ് കൂടിയതിൽ വിലക്ക് നേരിട്ട താരം എങ്ങനെയാണ് പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയതെന്നായിരുന്നു ഒരു ചോദ്യം. ഇമാൻ ഖലീഫ് പുരുഷനെന്ന് വരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ താൻ സ്ത്രീയെന്ന താരം ആവർത്തിച്ചുപറഞ്ഞു. പാരിസ് ഒളിംപിക്സ് അധികൃതരും ലിംഗവിവേചനം നടന്നിട്ടില്ലെന്ന് അറിയിച്ചതോടെയാണ് വിവാദങ്ങൾ അവസാനിച്ചത്.
ഒളിംപിക്സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് മൈക്കൽ ഫെൽപ്സും ഉസൈൻ ബോൾട്ടും. ഒളിംപിക്സ് നീന്തൽ വിഭാഗത്തിൽ 23 സ്വർണം ഉൾപ്പെപ്പെടെ 28 മെഡലുകളാണ് ഫെൽപ്സിന്റെ നേട്ടം. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ വേട്ടക്കാരനാണ് ഫെൽപ്സ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സിൽ മാത്രം ഈ അമേരിക്കൻ താരം സ്വന്തമാക്കിയത് എട്ട് മെഡലുകളാണ്.
2008ൽ ബെയ്ജിംഗ്, 2012ൽ ലണ്ടൻ, 2016ൽ റിയോ എന്നീ ഒളിംപിക്സുകളിലെ വേഗരാജാവാണ് ഉസൈൻ ബോൾട്ട്. 100 മീറ്ററിന് പുറമെ 200 മീറ്ററിലും 4*100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്ന് ഒളിംപിക്സുകളിൽ ബോൾട്ട് സ്വർണം നേടി.