ലുസെയ്ൻ ഡയമണ്ട് ലീഗ്; നീരജ് ചോപ്ര രണ്ടാമത്, എറിഞ്ഞത് സീസണിലെ ഏറ്റവും മികച്ച ത്രോ

അവസാന ശ്രമത്തിലാണ് നീരജ് 89.49 മീറ്റര് ദൂരം കണ്ടെത്തിയത്.

dot image

ലുസെയ്ന്: ലുസെയ്ന് ഡയമണ്ട് ലീഗിലെ ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. പാരിസ് ഒളിംപിക്സിലെ വെള്ളി മെഡല് നേട്ടത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 89.49 മീറ്റര് എറിഞ്ഞാണ് നീരജ് രണ്ടാമതെത്തിയത്.

അവസാന ശ്രമത്തിലാണ് നീരജ് 89.49 മീറ്റര് ദൂരം കണ്ടെത്തിയത്. ഈ സീസണില് താരത്തിന്റെ മികച്ച ദൂരമാണിത്. പാരിസ് ഒളിംപിക്സില് വെള്ളി നേടിയ 89.45 മീറ്റര് ദൂരമാണ് നീരജ് മെച്ചപ്പെടുത്തിയത്.

നീരജ് ചോപ്ര ഇന്ന് കളത്തില്; ഡയമണ്ട് ലീഗില് മത്സരിക്കും

90.61 മീറ്റര് ദൂരം കണ്ടെത്തിയ ഗ്രാനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് മീറ്റ് റെക്കോര്ഡോടെ ഒന്നാമതെത്തി. ജര്മന് താരം ജൂലിയന് വെബര് 87.08 മീറ്റര് ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനമുറപ്പിച്ചു. പാരിസ് ഒളിംപിക്സ് ജാവലിന് ത്രോയിലെ സ്വര്ണമെഡല് ജേതാവായ പാകിസ്താന്റെ അര്ഷാദ് നദീം ലുസെയ്നില് മത്സരിച്ചിരുന്നില്ല.

പാരിസ് ഒളിംപിക്സിലും നീരജ് രണ്ടാമതാണ് എത്തിയത്. ഒളിംപിക്സിൽ നീരജിന്റെ ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗൾ ആയിരുന്നു. ഒരു ശ്രമം 89.45 മീറ്ററായി രേഖപ്പെടുത്തി. ഇതാണ് വെള്ളി മെഡൽ നേട്ടത്തിന് കാരണമായത്. ടോക്കിയോ ഒളിംപിക്സിൽ നീരജ് സ്വർണമെഡൽ നേടിയ നീരജിന് പാരിസിൽ വെള്ളി മെഡൽ കൊണ്ട് തൃപ്തനാവേണ്ടി വരികയായിരുന്നു. പാകിസ്താന്റെ അർഷാദ് നദീം ഒളിംപിക്സ് റെക്കോർഡോടെ 92.97 എന്ന ദൂരം ജാവലിൻ എത്തിച്ച് സുവർണനേട്ടം സ്വന്തമാക്കി.

വൈറലായ കാര്യമൊന്നും അമ്മയ്ക്ക് അറിയില്ല, അവര് ഹൃദയത്തില് നിന്നാണ് സംസാരിക്കുന്നത്: നീരജ് ചോപ്ര

ഈ സീസണിൽ ദോഹ ഡയമണ്ട്ലീഗിൽ മാത്രമാണ് നീരജ് പങ്കെടുത്തത്. 88. 36 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനമായിരുന്നു. 90 മീറ്റർ താണ്ടാൻ നീരജിന് ഇതുവരെയും സാധിച്ചിട്ടില്ല. 89.94 മീറ്ററാണ് മികച്ച ദൂരം. സീസൺ അവസാനിച്ചാൽ നീരജ് ശസ്ത്രക്രിയക്ക് വിധേയനാകും.

പരിക്കിനെ ഭയന്നാണ് ഒളിംപിക്സിൽ താൻ മത്സരിച്ചതെന്ന് നീരജ് ചോപ്ര തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. പരിക്കിന്റെ കാര്യത്തിൽ കോച്ചിങ്ങ് സംഘവുമായി സംസാരിച്ച് തീരുമാനങ്ങളെടുക്കുമെന്നും പാരിസിൽ പരിക്കിനെ അതിജീവിക്കുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു നീരജിൻ്റെ പ്രതികരണം. തന്റെ ത്രോ മികച്ചതായിരുന്നു, മത്സരത്തിൽ പരിക്ക് കൂടാതിരിക്കാൻ ശ്രദ്ധിച്ചാണ് ജാവലിൻ എറിഞ്ഞത്. ഈയൊരു സാഹചര്യത്തിലും തനിക്ക് വെള്ളി മെഡൽ നേടാനായതിൽ സന്തോഷമുണ്ടെന്നും നീരജ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us