യുഎസ് ഓപ്പണ്; ഇന്ത്യയുടെ സുമിത് നാഗല് ആദ്യ റൗണ്ടില് പുറത്ത്

യുഎസ് ഓപ്പണില് വിജയം സ്വന്തമാക്കാനായില്ലെങ്കിലും നാഗലിനെ മറ്റൊരു ബഹുമതി തേടിയെത്തി

dot image

യുഎസ് ഓപ്പണില് ഇന്ത്യയ്ക്ക് തുടക്കത്തില് തന്നെ തിരിച്ചടി. പുരുഷ സിംഗിള്സ് വിഭാഗത്തില് ഇന്ത്യന് ടെന്നിസ് താരം സുമിത് നാഗല് ആദ്യ റൗണ്ടില് പുറത്തായി. നെതര്ലന്ഡ്സിന്റെ ടാലന് ഗ്രിക്സ്പൂരിനോട് നേരിട്ടുള്ള സെറ്റുകള്ക്കാണ് സുമിത് പരാജയം വഴങ്ങിയത്. സ്കോര്: 6-1, 6-3, 7-6.

സിംഗിള്സ് മത്സരത്തില് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏകതാരമാണ് നാഗല്. എടിപി റാങ്കിങ്ങില് 40 സ്ഥാനത്തുള്ള ഗ്രിക്സ്പൂരിനെതിരെ താളം കണ്ടെത്താന് 73-ാം സ്ഥാനത്തുള്ള നാഗല് വളരെ ബുദ്ധിമുട്ടി. ആദ്യ രണ്ട് സെറ്റുകള് നഷ്ടപ്പെട്ട നഷ്ടപ്പെട്ടെങ്കിലും നാഗല് മൂന്നാം സെറ്റില് തിരിച്ചുവന്നു. ഡച്ച് താരത്തിന്റെ സെര്വ് തകര്ത്തതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. എന്നാല് 7-6 എന്ന സ്കോറില് മൂന്നാം സെറ്റും സ്വന്തമാക്കിയ ഗ്രിക്സ്പൂര് വിജയമുറപ്പിച്ചു.

യുഎസ് ഓപ്പണില് വിജയം സ്വന്തമാക്കാനായില്ലെങ്കിലും നാഗലിനെ മറ്റൊരു ബഹുമതി തേടിയെത്തി. 2019ന് ശേഷം ഒരു വര്ഷത്തിനുള്ളില് നാല് ഗ്രാന്ഡ്സ്ലാമുകളിലും കളിച്ച ആദ്യ ഇന്ത്യന് താരമായി മാറി. അഞ്ച് വര്ഷം മുന്പ് പ്രജ്നേഷ് ഗുണേശ്വരനായിരുന്നു ഈ നേട്ടം കൈവരിച്ച താരം. ഗുണേശ്വരന് മുന്പ് യുകി ഭാംബ്രിയും 2018ല് ഒരു വര്ഷത്തിനുള്ളില് നാല് ഗ്രാന്ഡ്സ്ലാമുകള് കളിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image