ടീം ഇന്ത്യ റെഡി; പതിനേഴാമത് പാരാലിംപിക്സിന് പാരീസില് ഇന്ന് തിരിതെളിയും

ഷൂട്ടര് സിദ്ധാര്ത്ഥ ബാബുവാണ് ടീമിലെ ഏക മലയാളി സാന്നിധ്യം

dot image

പതിനേഴാമത് പാരാലിംപിക്സിന് പാരീസില് ഇന്ന് തിരിതെളിയും. ബുധനാഴ്ച ഇന്ത്യന് സമയം രാത്രി 11.30ഓടെയാണ് ഉദ്ഘാടന ചടങ്ങുകള് ആരംഭിക്കുക. ചരിത്രത്തിലാദ്യമായാണ് പാരാലിംപിക്സിന് പാരിസ് ആതിഥേയത്വം വഹിക്കുന്നത്.

167 രാജ്യങ്ങള് 22 ഇനങ്ങളിലെ 549 വിഭാഗങ്ങളില് മത്സരിക്കും. ടോക്കിയോ ഗെയിംസിലെ പ്രകടനവും മെഡല് നേട്ടവും മെച്ചപ്പെടുത്താന് ടീം ഇന്ത്യ തയ്യാറായിക്കഴിഞ്ഞു. 84 അംഗ സംഘമാണ് പാരിസ് പാരാലിംപിക്സില് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്.

കരിയറിലെ 899-ാം ഗോളടിച്ച് റൊണാള്ഡോ; അല് നസറിന് സീസണിലെ ആദ്യ വിജയം

ഷൂട്ടര് സിദ്ധാര്ത്ഥ ബാബുവാണ് ടീമിലെ ഏക മലയാളി സാന്നിധ്യം. ജാവലിന് ത്രോയിലെ ജേതാവ് സുമിത് ആന്റിലും ഷോട്പുട്ട് താരം ഭാഗ്യശ്രീ ജാദവും ദേശീയ പതാകയേന്തും. 52 പുരുഷന്മാരും 32 വനിതകളുമാണ് ടീം ഇന്ത്യയിലുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

2020 ടോക്കിയോ ഗെയിംസില് പാരാലിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. ടോക്കിയോയില് 24-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അഞ്ച് സ്വര്ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image