പാരാലിംപിക്സ് ബാഡ്മിന്റണില് മെഡല്ക്കൊയ്ത്ത് തുടര്ന്ന് ഇന്ത്യ. വനിതകളുടെ എസ്യു5 ബാഡ്മിന്റണ് ഇനത്തില് ഇന്ത്യയുടെ തുളസിമതി മുരുഗേശന് വെള്ളിമെഡല് നേടി. സ്വര്ണം നേടിയ നിതേഷ് കുമാറിനും വെങ്കലം നേടിയ മനീഷ രാമദാസിനും പിന്നാലെയാണ് തുളസിമതിയുടെ വെള്ളിനേട്ടം. പാരിസ് ഗെയിംസില് ഇന്ത്യയുടെ 11-ാം മെഡലാണിത്.
സ്വര്ണമെഡല് പോരാട്ടത്തില് ചൈനയുടെ ക്യു സിയാ യാങ്ങിനോടാണ് തുളസിമതി പരാജയം വഴങ്ങിയത്. 30 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില് നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു ഇന്ത്യന് താരത്തിന്റെ വിജയം. സ്കോര് 17-21, 10-21. ഇതോടെ പാരാലിംപിക്സില് വെള്ളിമെഡല് നേടുന്ന ആദ്യ ഇന്ത്യന് പാരാ ഷട്ടില് താരമായി മാറിയിരിക്കുകയാണ് തുളസിമതി.
ചരിത്രം കുറിച്ച് മനീഷ രാമദാസ്; പാരാലിംപിക്സ് ബാഡ്മിന്റണില് വെങ്കലംസെമി ഫൈനലില് ഇന്ത്യയുടെ തന്നെ മനീഷ രാമദാസിനെ പരാജയപ്പെടുത്തിയാണ് തുളസിമതി മുന്നേറിയത്. വെങ്കലപ്പോരാട്ടത്തില് വിജയിച്ച മനീഷ ഇന്ത്യയുടെ 10-ാം മെഡല് സ്വന്തമാക്കിയിരുന്നു. ഡെന്മാര്ക്കിന്റെ കാത്രിന് റോസെന്ഗ്രെനെ വീഴ്ത്തിയാണ് മനീഷ വെങ്കലം നേടിയത്. തിങ്കളാഴ്ച ലാ ചാപ്പെല്ലെ അരീനയില് നടന്ന മത്സരത്തില് നേരിട്ടുള്ള ഗെയിമുകള്ക്കായിരുന്നു മനീഷയുടെ വിജയം. സ്കോര്: 21-12, 12-8.