ചരിത്രം കുറിച്ച് മനീഷ രാമദാസ്; പാരാലിംപിക്സ് ബാഡ്മിന്റണില് വെങ്കലം

റോസെന്ഗ്രെനെ മറികടക്കാന് 19കാരിയായ മനീഷയ്ക്ക് വെറും 25 മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്

dot image

പാരാലിംപിക്സ് ബാഡ്മിന്റണില് ഇന്ത്യയ്ക്ക് വീണ്ടും മെഡല്തിളക്കം. വനിതാ സിംഗിള്സ് എസ്യു5 വിഭാഗത്തില് ഇന്ത്യയുടെ മനീഷ രാമദാസ് വെങ്കലം നേടി. പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ പത്താം മെഡല് നേട്ടമാണിത്. തിങ്കളാഴ്ച തന്നെ നടന്ന പുരുഷ സിംഗിള്സ് എസ്എല്3 ബാഡ്മിന്റണ് ഇനത്തില് നിതേഷ് കുമാര് സ്വര്ണം നേടിയിരുന്നു.

ഡെന്മാര്ക്കിന്റെ കാത്രിന് റോസെന്ഗ്രെനെ വീഴ്ത്തിയാണ് മനീഷ വെങ്കലം നേടിയത്. തിങ്കളാഴ്ച ലാ ചാപ്പെല്ലെ അരീനയില് നടന്ന മത്സരത്തില് നേരിട്ടുള്ള ഗെയിമുകള്ക്കായിരുന്നു മനീഷയുടെ വിജയം. സ്കോര്: 21-12, 12-8.

അഭിമാനമായി നിതേഷ് കുമാര്; പാരാലിംപിക്സില് ഇന്ത്യയ്ക്ക് രണ്ടാം സ്വര്ണം

റോസെന്ഗ്രെനെ മറികടക്കാന് 19കാരിയായ മനീഷയ്ക്ക് വെറും 25 മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. മത്സരത്തിലുടനീളം ഇന്ത്യന് താരത്തിന്റെ ആധിപത്യമാണ് കാണാനായത്. ഓപ്പണിങ് ഗെയിമില് ലീഡ് നേടിയ മനീഷ 13 മിനിറ്റിനുള്ളില് ക്ലോസ് ചെയ്തു. രണ്ടാമത്തെ ഗെയിം 12 മിനിറ്റിനുള്ളില് വിജയിച്ചാണ് മനീഷ വെങ്കലം ഉറപ്പിച്ചത്.

വിജയത്തോടെ പാരാലിംപിക്സില് ചരിത്രം കുറിക്കാനും തമിഴ്നാട് സ്വദേശിയായ മനീഷയ്ക്ക് സാധിച്ചു. പാരാലിംപിക്സ് ബാഡ്മിന്റണില് വെങ്കലം നേടുന്ന ആദ്യത്തെ ഇന്ത്യന് വനിതയെന്ന നേട്ടമാണ് മനീഷയെ തേടിയെത്തിയത്. സ്വര്ണമെഡല് മത്സരത്തില് മത്സരിക്കാന് മനീഷയ്ക്ക് അവസരം ലഭിച്ചെങ്കിലും സെമിയില് ഇന്ത്യയുടെ തന്നെ തുളസിമതി മുരുകേശനോട് പരാജയം വഴങ്ങിയിരുന്നു.

dot image
To advertise here,contact us
dot image