പതിനാലുകാരിയുടെ കരുനീക്കങ്ങൾ; കോമണ്വെല്ത്ത് ചെസിൽ മലയാളി സ്വന്തമാക്കിയത് ട്രിപ്പിൾ ഗോൾഡ്

കോമൺവെൽത്ത് ചെസ് ചാമ്പ്യന്ഷിപ്പില് ട്രിപ്പിൾ സ്വർണ നേട്ടവുമായി മലയാളിയായ പതിനാലുകാരി കല്യാണി സിരിന്

dot image

കൊടുങ്ങല്ലൂര്: കോമൺവെൽത്ത് ചെസ് ചാമ്പ്യന്ഷിപ്പില് ട്രിപ്പിൾ സ്വർണ നേട്ടവുമായി മലയാളിയായ പതിനാലുകാരി കല്യാണി സിരിന്. ശ്രീലങ്കയില് നടന്ന കോമണ്വെല്ത്ത് ചെസ് ചാമ്പ്യന്ഷിപ്പില് അണ്ടര് ട്വന്റി ഗേള്സ് സ്റ്റാന്ഡേർഡ്, ബ്ലിറ്റ്സ്, വുമണ്സ് റാപ്പിഡ് എന്നീയിനങ്ങളില് സ്വര്ണമെഡലുമായാണ് കൊടുങ്ങല്ലൂരില് നിന്നുള്ള പതിനാലുകാരി നാട്ടില് തിരിച്ചെത്തിയത്.

കൊടുങ്ങല്ലൂര് കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ഥിയായ കല്യാണി പുല്ലൂറ്റ് നായ്ക്കുളം വട്ടപ്പറമ്പില് സിരിന്-ധന്യ ദമ്പതിമാരുടെ മകളാണ്. ഫിഡെ റേറ്റിങ്ങില് 2221 പോയിന്റുള്ള കല്യാണി അണ്ടര്-14 പെണ്കുട്ടികളുടെ ലോകറാങ്കിങ്ങില് നാലാമതും ഇന്ത്യക്കാരില് രണ്ടാംസ്ഥാനക്കാരിയുമാണ്. വുമണ്സ് ഫിഡെ മാസ്റ്റര് പട്ടവും താരം നേടിയിട്ടുണ്ട്.

2022-ല് ഒഡിഷയില് നടന്ന കെഐഐടി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിലെ ബെസ്റ്റ് വുമണ്, 2022, 2023 വര്ഷങ്ങളില് സംസ്ഥാന സ്കൂള് ചാമ്പ്യന്ഷിപ്പില് സബ് ജൂനിയര് ജേതാവ്, സംസ്ഥാന വനിതാ ചെസ് ജേതാവ് തുടങ്ങിയ നേട്ടങ്ങള്ക്കു പിന്നാലെയാണ് കോമണ്വെല്ത്ത് മത്സരത്തിലും വിജയിയായത്. അയൽവാസികളായ ചേട്ടന്മാർക്കൊപ്പമാണ് ചെസ് പഠിച്ചു തുടങ്ങിയത്. രഘുനാഥന് മേനോന്, ഇ പി നിര്മല് എന്നീ പരിശീലകർക്ക് കീഴിൽ വളർന്ന കല്യാണി ഗ്രാന്ഡ്മാസ്റ്ററായ ജി എ സ്റ്റാനിയുടെ കീഴിലാണ് ഇപ്പോള് പരിശീലനം നടത്തുന്നത്. നാലാം ക്ലാസ് വിദ്യാര്ഥിനി ഗോപിക സഹോദരിയാണ്.

വിശ്വസിക്കാമോ, ദുലീപ് ട്രോഫിയിൽ ഇംഗ്ലീഷ് നായകനായിരുന്ന കെവിൻ പീറ്റേഴ്സണും കളിച്ചിട്ടുണ്ട്!
dot image
To advertise here,contact us
dot image