'ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ'; ഹോക്കി അസോസിയേഷനെ വിമര്ശിച്ച് പി ആര് ശ്രീജേഷ്

പുതിയ ഹോക്കി താരങ്ങളെ വളര്ത്തി എടുക്കാന് അസോസിയേഷന് മുന്കൈ എടുക്കണമെന്നും പി ആര് ശ്രീജേഷ്

dot image

കൊച്ചി: സംസ്ഥാനത്തെ ഹോക്കി അസോസിയേഷന് ഏകോപനം ഇല്ലെന്ന് ഒളിമ്പ്യന് പി ആര് ശ്രീജേഷ്. പുതിയ ഹോക്കി താരങ്ങളെ വളര്ത്തി എടുക്കാന് അസോസിയേഷന് മുന്കൈ എടുക്കണമെന്നും പി ആര് ശ്രീജേഷ് പറഞ്ഞു. ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ. താന് ഒറ്റയ്ക്ക് നോക്കിയാല് പൊങ്ങില്ല. തന്റെ പേരിലുള്ള സ്റ്റേഡിയം ഇപ്പോഴും യാഥാര്ഥ്യം ആയില്ല. ഒരു കോടി രൂപയ്ക്ക് തീരാവുന്ന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം 30 ലക്ഷം മുടക്കിയതെന്നും പി ആര് ശ്രീജേഷ് പറഞ്ഞു.

'2014ല് ഏഷ്യന് ഗെയിംസ് വിജയിച്ചപ്പോഴാണ് സ്റ്റേഡിയം പ്രഖ്യാപിക്കുന്നത്. അതിന് വേണ്ടി പഞ്ചായത്ത് സ്ഥലം നല്കുകയും ചെയ്തു. അത് നേരത്തെ ഒരു വോളിബോള് ഗ്രൗണ്ട് ആയിരുന്നു. അതിനെ മള്ട്ടിപര്പ്പസ് ഗ്രൗണ്ടാക്കി മാറ്റി ഇന്ഡോര് സ്റ്റേഡിയം പണിയുമെന്നായിരുന്നു കരുതിയത്. എന്നാല് സാങ്കേതിക പ്രശ്നങ്ങള് കൊണ്ട് മുടങ്ങിക്കിടക്കുകയാണ്. കാടുമൂടി കിടക്കുന്നതിനാല് അവിടെ കളിച്ചുകൊണ്ടിരിക്കുന്നവര്ക്ക് ഇപ്പോള് കളിക്കാന് കഴിയുന്നില്ല.

താന് നാട്ടിലെത്തുമ്പോള് റോഡിലാണ് ട്രെയിനിങ് ചെയ്യുന്നത്. ചെറിയ കുട്ടികള്ക്ക് അത് പറ്റില്ല. കുട്ടികള്ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണ്. ഓരോ പഞ്ചായത്തില് ഒരു സ്റ്റേഡിയമെന്ന നിലയിലെങ്കിലും വേണം. ഇത് വലിയ സ്റ്റേഡിയമല്ല അത്യാവശ്യം ഒരു വോളിബോളും ബാഡ്മിന്റണും കളിക്കാന് കഴിയുന്ന സ്റ്റേഡിയമാണ്. അതുപോലും ഇല്ലാതെ വരുന്ന അവസ്ഥ വളരെ ദയനീയമാണെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്ട്ടര് വാര്ത്തയെ തുടര്ന്ന് ഈ കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us