ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം രണ്ടാം ജയം ആഘോഷിച്ചത്. സുഖ്ജീത് സിംഗ് ഇരട്ട ഗോളുകൾ നേടി. അഭിഷേക്, സഞ്ജയ് റാണ, ഉത്തം സിംഗ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ഗോളുകൾ നേടി. ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത് മാറ്റ്സുമോട്ടോ കസുമാസയാണ്.
മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഇന്ത്യ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. ആദ്യ മിനിറ്റിൽ സുഖ്ജീത് സിംഗും രണ്ടാം മിനിറ്റിൽ അഭിഷേകും ഇന്ത്യയ്ക്കായി ഗോളുകൾ നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ സംഘം ജപ്പാനുമേൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ 17-ാം മിനിറ്റിലാണ് ഇന്ത്യയുടെ മൂന്നാം ഗോൾ പിറന്നത്. ഇത്തവണ പെനാൽറ്റി കോർണർ സഞ്ജയ് റാണ ഗോളാക്കി മാറ്റി.
ഇവരിലൊരാൾ രോഹിത് ശർമയുടെ പിൻഗാമിയാകണം; ഭാവി ഇന്ത്യൻ ടീം ക്യാപ്റ്റനെ നിർദേശിച്ച് ദിനേശ് കാർത്തിക്രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിലാണ് ജപ്പാൻ ഒരു ഗോൾ മടക്കിയത്. മാറ്റ്സുമോട്ടോ ജപ്പാനായി ലക്ഷ്യം കണ്ടു. നാലാം ക്വാർട്ടറിലാണ് ഇന്ത്യയുടെ അവസാന രണ്ട് ഗോളുകൾ പിറന്നത്. ഉത്തം സിംഗ് ഇന്ത്യയ്ക്കായി നാലാം ഗോൾ നേടി. മത്സരം അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ സുഖ്ജീത് സിംഗ് ജപ്പാനുമേൽ അഞ്ചാമത്തെ ഗോളും നേടി ഇന്ത്യയുടെ ജയം ഉറപ്പുവരുത്തി.