ഹോക്കി ഇന്ത്യ ലീഗ് തിരിച്ചെത്തുന്നു; ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം

എട്ട് പുരുഷ ടീമുകളും ആറ് വനിതാ ടീമുകളുമാണ് ലീ​ഗിൽ മാറ്റുരയ്ക്കുന്നത്.

dot image

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹോക്കി ഇന്ത്യ ലീഗ് തിരിച്ചെത്തുന്നു. ഡിസംബര്‍ 28 മുതല്‍ 2025 ഫെബ്രുവരി അഞ്ച് വരെയാണ് പോരാട്ടങ്ങള്‍. എട്ട് പുരുഷ ടീമുകളും ആറ് വനിതാ ടീമുകളുമാണ് ലീ​ഗിൽ മാറ്റുരയ്ക്കുന്നത്.

പുരുഷ ടീമുകളുടെ പോരാട്ടങ്ങള്‍ക്ക് ജാര്‍ഖണ്ഡിലെ ബിര്‍സാമുണ്ട ഹോക്കി സ്‌റ്റേഡിയം വേദിയാകും. റാഞ്ചിയിലെ മരംഗ് ഗോംകെ ജയ്പാൽ സിംഗ് ആസ്ട്രോടർഫ് ഹോക്കി സ്റ്റേഡിയത്തിലാണ് വനിതാ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ലീഗിൻ്റെ തിരിച്ചുവരവിൽ മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ഹോക്കി ഇന്ത്യ പ്രസിഡൻ്റ് ദിലീപ് ടിർക്കി വെളിപ്പെടുത്തി.

ഈ മാസം 13 മുതല്‍ 15 വരെയാണ് താരലേലം നടക്കുക. താരങ്ങളെ മൂന്ന് വിഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 ലക്ഷം, 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെയാണ് മൂന്ന് വിഭാഗത്തിലേയും താരങ്ങളുടെ അടിസ്ഥാന വില. ലീഗിൻ്റെ പ്രാധാന്യം പരി​ഗണിച്ച് അന്താരാഷ്ട്ര ഹോക്കി കലണ്ടറിൽ ഇൻ്റർനാഷണൽ ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) 35 ദിവസത്തെ എക്സ്ക്ലൂസീവ് വിൻഡോ അനുവദിച്ചിട്ടുണ്ടെന്നും പ്രസിഡൻ്റ് ടിർക്കി അറിയിച്ചു.

ലീ​ഗിൽ പങ്കെടുക്കുന്ന ടീമുകൾ:

പുരുഷ വിഭാഗം- ചെന്നൈ, ലഖ്‌നൗ, പഞ്ചാബ്, കൊല്‍ക്കത്ത, ഡല്‍ഹി, ഒഡിഷ, ഹൈദരാബാദ്, റാഞ്ചി

വനിതാ വിഭാഗം- ഹരിയാന, കൊല്‍ക്കത്ത, ഡല്‍ഹി, ഒഡിഷ, കൂടാതെ മറ്റ് രണ്ട് ടീമുകളെ കൂടി ഉടന്‍ പ്രഖ്യാപിക്കും.

dot image
To advertise here,contact us
dot image