'അമ്പരപ്പിക്കുന്ന സര്‍പ്രൈസിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി'; വിമാനയാത്രയിലെ ദുരനുഭവം പങ്കുവെച്ച് ഹോക്കി താരം

താരത്തിനുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചു

dot image

എയര്‍ ഇന്ത്യയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കു വെച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പത്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം തന്റെ ലഗേജ് പൊട്ടിയതില്‍ താരം നിരാശ പങ്കുവെച്ചു. താരം ഇക്കാര്യം എക്സില്‍ ചിത്രം സഹിതം പങ്കുവെയ്ക്കുകയും ചെയ്തു.

'അമ്പരപ്പിക്കുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവനക്കാര്‍ ഞങ്ങളുടെ ലഗേജുകളോട് ഇങ്ങനെയാണ് പെരുമാറുന്നത്. കാനഡയില്‍നിന്നെത്തി ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് പൊളിഞ്ഞ നിലയില്‍ കണ്ടു.' -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു. എക്‌സിലെ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകൾ താരത്തിന് പിന്തുണയുമായെത്തി. എയർ ഇന്ത്യയിൽ നിന്ന് തങ്ങൾക്കും നേരിട്ട ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റിന് താഴെ വന്ന മറുപടികൾ. സംഭവത്തില്‍ എയര്‍ ഇന്ത്യ മണിക്കൂറുകൾക്കകം തന്നെ ഖേദം പ്രകടിപ്പിച്ചു. താരത്തിനുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചു.

Content highlights: Hockey star Rani Rampal slams Air India over broken suitcase

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us