2 കോടി പോര, 5 കോടിയും ഫ്‌ളാറ്റും വേണം, ഷൂട്ടിങ് അരീനയ്ക്ക് മകന്റെ പേരുമിടണം; ഒളിംപിക്സ് മെഡൽ ജേതാവിന്റെ പിതാവ്

ഈ വിഷയത്തിൽ ഹരിയാന സർക്കാരിനെ മാതൃകയാക്കണമെന്ന് പറഞ്ഞ പിതാവ് ഹരിയാന സർക്കാരിന്റെ പദ്ധതികൾ എണ്ണി പറയുകയും ചെയ്തു.

dot image

പാരിസ് ഒളിംപിക്സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് സ്വപ്‌നില്‍ കുശാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷിക തുകയില്‍ അതൃപ്തി അറിയിച്ച് പിതാവ് സുരേഷ് കുശാലെ രംഗത്ത്. മകന് പാരിതോഷികമായി രണ്ടുകോടി രൂപ നല്‍കിയാല്‍ പോരെന്നും അഞ്ച് കോടി രൂപ ലഭിക്കണമെന്നും സുരേഷ് പറഞ്ഞു. കൂടാതെ പുണെയിലെ ബെല്‍വാഡിയിലെ ഛത്രപതി ശിവജി മഹാരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനടുത്ത് ഒരു ഫ്‌ളാറ്റ് വേണം. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങ് അരീനയ്ക്ക് മകന്റെ പേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഹരിയാന സർക്കാരിനെ മാതൃകയാക്കണമെന്ന് പറഞ്ഞ പിതാവ് ഹരിയാന സർക്കാരിന്റെ പദ്ധതികൾ എണ്ണി പറയുകയും ചെയ്തു.

'ഒളിംപിക്സ് മെഡല്‍ നേടിയ ഓരോരുത്തര്‍ക്കും അഞ്ചുകോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം, ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവിന് രണ്ടുകോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് സംസ്ഥാനം ഇങ്ങനെയൊരു മാനദണ്ഡം വെയ്ക്കുന്നത്? മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ടാമത്തെ മാത്രം ഒളിംപിക്സ് മെഡൽ ജേതാവാണ് സ്വപ്‌നില്‍. പാരിസ് ഒളിംപിക്സിൽ ഇന്ത്യ അഞ്ച് വ്യക്തിഗത മെഡലുകള്‍ നേടിയപ്പോള്‍ അതില്‍ നാലെണ്ണം ഹരിയാനയില്‍നിന്നും ഒന്ന് മഹാരാഷ്ട്രയില്‍നിന്നുമാണ്. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്താല്‍ ചെറിയ സംസ്ഥാനമാണ് ഹരിയാന. പക്ഷേ, മെഡല്‍ നേടുന്ന അത്‌ലറ്റുകള്‍ക്ക് അവര്‍ വലിയ തുക നല്‍കുന്നുവെന്നത് മഹാരാഷ്ട്ര സർക്കാരും മാതൃകയാക്കണം. സുരേഷ് കുശാലെ പറഞ്ഞു.

Content highlights: Paris Medalist's Father Makes Demand to maharastra government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us