വാർഷിക റിപ്പോർട്ട് സമർപ്പിച്ചില്ല; ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ധനസഹായം നിർത്തലാക്കി രാജ്യാന്തര കമ്മറ്റി

ധനസഹായം നിർത്തലാക്കിയത് ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തെ ബാധിച്ചേക്കും

dot image

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ വിവാദങ്ങൾക്കും ആഭ്യന്തര പ്രശ്‍നങ്ങൾക്കും പിന്നാലെ ഒളിംപിക് അസോസിയേഷന് ധനസഹായം നൽകുന്നത് നിർത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റി. വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണ് നടപടിയെന്നാണ് വിവരം. അതേ സമയം ധനസഹായം നിർത്തലാക്കിയത് ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തെ ബാധിച്ചേക്കും.

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഫണ്ട് നൽകുന്നതു നിർത്തിവയ്ക്കാൻ ഐഒസി തീരുമാനിച്ചത്. എക്സിക്യൂട്ടിവ് കൗൺസിലിൽ ഉയർന്ന ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ഐഒസി വ്യക്തമാക്കി. അതേസമയം ഒളിംപിക് സ്കോളർഷിപ്പുകളായി താരങ്ങൾക്കു നേരിട്ട് ലഭിക്കുന്ന സഹായം ഇനിയും തുടരുമെന്നും ഐഒസി ഡയറക്ടർ ജെയിംസ് മക്‌ലോഡ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്ക് അയച്ച കത്തിൽ അറിയിച്ചു.

അതേ സമയം വാർഷിക റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ഐഒഎ ട്രഷറർ സഹ്ദേവ് യാദവിനെ കുറ്റപ്പെടുത്തി പി ടി ഉഷ രംഗത്തെത്തി. നിരന്തരം ഓർമപ്പെടുത്തിയയിട്ടും വാര്‍ഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ട്രഷറർ തയാറായിട്ടില്ലെന്ന് പറഞ്ഞ പിടി ഉഷ ഇതിൽ തനിക്ക് യാതൊരുപങ്കുമില്ലെന്നും പ്രതികരിച്ചു.

Content Highlights: international olympic asossiation suspends funding to indian olympic assosiation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us