ശ്രീജേഷിന്റെ വഴിയേ സഞ്ചരിക്കാൻ ആദർശ്; ഹോക്കി ഇന്ത്യ ലീഗിൽ ഡൽഹിയുടെ വല കാക്കും

മലയാളി ഇതിഹാസ താരം പി ആർ ശ്രീജേഷ് തന്നെയാണ് ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

dot image

രണ്ട് തവണ ഒളിംപിക്സ് മെഡൽ നേടിയ മലയാളി ഹോക്കി ഇതിഹാസം പി ആർ ശ്രീജേഷിന്റെ വഴിയേ കൊല്ലം സ്വദേശി ആദര്‍ശ്. ഗോള്‍കീപ്പറായി ഹോക്കി ഇന്ത്യ ലീഗില്‍ ഇടംപിടിച്ചതോടെ ആദർശിന്റെ മുന്നിൽ ദേശീയ ടീമിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്. നിലവിൽ ഒമ്പതു മാസമായി ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനത്തിനാണ് ആദര്‍ശ്. മലയാളി ഇതിഹാസ താരം പി ആർ ശ്രീജേഷ് തന്നെയാണ് ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

കഴിഞ്ഞ ദിവസം നടന്ന താര ലേലത്തില്‍ ഡല്‍ഹി എസ് ജി പൈപ്പേഴ്‌സാണ് കൊല്ലം പത്തനാപുരം കമുകുംചേരി സ്വദേശിയെ സ്വന്തമാക്കിയത്. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നാണ് ആദര്‍ശ് ഹോക്കിയിലെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. 2021 ലെ കേരള ഹോക്കി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിൽ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തിരുന്നു.

ആ വര്‍ഷം ഗോവയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി പങ്കെടുത്ത ആദര്‍ശിന്റെ ശേഷം നാഷനല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സെലക്ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന സെലക്ഷനില്‍നിന്ന് എന്‍ സി ഇ ഒ മണിപ്പൂരിലെത്തി. 2023ല്‍ നെതര്‍ലന്‍ഡ്സ് വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും വിസ ലഭിക്കാന്‍ വൈകിയതോടെ അവസരം നഷ്ടമായി. ശേഷം ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ വിളിയെത്തി.

Content Highlights: Malayali goal keepper in hockey league india

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us