പ്രൊഫഷണല്‍ ടെന്നിസില്‍ അരങ്ങേറാനൊരുങ്ങി മുന്‍ യുറുഗ്വെെന്‍ സ്‌ട്രൈക്കര്‍ ഡീഗോ ഫോര്‍ലാന്‍. ഫോര്‍ലാന്‍ നവംബറില്‍ യുറുഗ്വായ് ഓപ്പണിലാണ് ടെന്നിസ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും അത്‌ലറ്റികോ മാഡ്രിഡിന്റെയും മുന്‍ താരമായ ഫോര്‍ലാന്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെന്നിസില്‍ അരങ്ങേറുന്നത്.
FORLÁN TO MAKE DEBUT IN PROFESSIONAL TENNIS! 🎾🇺🇾
— Warriors of Uruguay (@UruguayanHeroes) October 22, 2024
After hanging up his boots, Diego Forlán has returned to play tennis frequently, a sport he practiced a lot as a young guy before dedicating himself fully to football.
Now, 5 year after retiring from pro football, Forlán will… pic.twitter.com/fEpvR7wkzH
45കാരനായ താരം യുറുഗ്വായ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ മത്സരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മോണ്ടെവീഡിയോയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഫെഡറിക്കോ കോറിയയ്‌ക്കൊപ്പമാണ് റാക്കറ്റേന്തുക.
2019ലാണ് ഫോര്‍ലാന്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും അത്‌ലറ്റികോ മാഡ്രിഡിനുമൊപ്പം പ്രീമിയര്‍ ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങള്‍ ഉള്‍പ്പടെയുള്ള കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2010 ലോകകപ്പില്‍ സെമി ഫൈനലിസ്റ്റായ യുറുഗ്വായ് ടീമിലെ പ്രധാന സ്‌ട്രൈക്കറായിരുന്നു ഫോര്‍ലാന്‍. യുറുഗ്വായ്ക്ക് വേണ്ടി 112 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയ ഫോര്‍ലാന്‍ വിയ്യാറയലിനും ഇന്ററിനും വേണ്ടി കളിച്ചിട്ടുണ്ട്.
Content Highlights: Former Manchester United striker Diego Forlan to make pro tennis debut