മെക്‌സിക്കന്‍ ബേസ്‌ബോള്‍ മുന്‍ ഇതിഹാസതാരവും പിച്ചറുമായിരുന്ന ഫെര്‍ണാണ്ടോ വലെന്‍സുവേല അന്തരിച്ചു. 63-ാം വയസിലാണ് അന്ത്യം സംഭവിച്ചത്. മേജര്‍ ലീഗ് ബാസ് ബോളില്‍ ആറ് ക്ലബുകളിലായി 17 സീസണുകളില്‍ വലെന്‍സുവേല കളിച്ചിട്ടുണ്ട്. അതില്‍ 11 സീസണുകള്‍ ലോസ് എയ്ഞ്ചല്‍സ് ഡോഡ്‌ജേഴ്‌സിനൊപ്പമായിരുന്നു വലെന്‍സുവേല. കാലിഫോര്‍ണിയ എയ്ഞ്ചല്‍സ്, സെന്റ് ലൂസിയ കാര്‍ഡിനല്‍സ്, ഫിലാഡെല്‍ഫിയ ഫില്ലിസ് തുടങ്ങിയ ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്. ലോസ് എയ്ഞ്ചല്‍സ് ഡോഡ്ജേഴ്സിനൊപ്പം ആയിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചിരുന്നത്.
1980ല്‍ 19-ാം വയസിലാണ് വലെന്‍സുവേല ബേസ്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 1997 വരെ ഈ കരിയർ നീണ്ടു. ഇടം കയ്യന്‍ പിച്ചറായിരുന്നു വലെന്‍സുവേല. കരിയറില്‍ 2,000ത്തിലധികം സ്‌ട്രൈക് ഔട്ടുകള്‍ താരത്തിന്റെ പേരിലുണ്ട്. 173 വിജയങ്ങളും വലെന്‍സുവേല സ്വന്തമാക്കി. 453 മത്സരങ്ങളിൽ നിന്നായിരുന്നു താരത്തിന്റെ നേട്ടം.
വിരമിച്ചതിന് പിന്നാലെ റോഡിയോ പ്രക്ഷേപണ പരിപാടികളുടെ ഭാഗമായിരുന്ന വലെന്‍സുവേല അടുത്താണ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ലോസ് എയ്ഞ്ചല്‍സ് ഡോഡ്‌ജേഴ്‌സ് തന്നെയാണ് ഫെര്‍ണാണ്ടോ വലെന്‍സുവേല ലോകത്തോട് വിടപറഞ്ഞത് ഔദ്യോഗികമായി അറിയിച്ചത്.
Content Highlights: Former MLB superstar Fernando Valenzuela dead at age 63