ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; തായ്‌ലൻഡിനെ 13 ഗോളിൽ മുക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം

മൂന്നാം മിനിറ്റിൽ സ്കോറിങ് ആരംഭിച്ച ദീപിക 19 , 43 , 45, 46 മിനിറ്റുകളിൽ ഗോൾ നേടി

dot image

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ തായ്‌ലൻഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ. എതിരില്ലാത്ത 13 ഗോളുകൾക്കാണ് ഇന്ത്യ തായ്ലാൻഡിനെ തോൽപ്പിച്ച് വിട്ടത്. മത്സര വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ അഞ്ചു ഗോൾ നേടിയ യുവ സ്‌ട്രൈക്കർ ദീപിക കളിയിലെ താരമായി. മൂന്നാം മിനിറ്റിൽ സ്കോറിങ് ആരംഭിച്ച ദീപിക 19 , 43 , 45, 46 മിനിറ്റുകളിൽ ഗോൾ നേടി.

പ്രീതി ദുബ 9, 40 മിനിറ്റുകളിലും ലാൽറംസിയാമി 12 , 56 മിനിറ്റുകളിലും മനീഷ ചൗഹാൻ 55 , 58 മിനിറ്റുകളിലും ഗോൾ നേടി. ഇവരെ കൂടാതെ ബ്യൂട്ടി ഡങ്ങും നവനീത് കൗറും ഓരോ ഗോൾ വീതവും നേടി. തുടർച്ചയായ മൂന്ന് വിജയത്തോടെ ചൈനയ്ക്കൊപ്പം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ശനിയാഴ്ച ചൈനയുമായുള്ള മത്സരത്തിലാകും പോയിന്റ് ടേബിൾ ടോപ്പർ ആരെന്ന് നിശ്ചയിക്കപ്പെടുക.

Content Highlights: Deepika scores five goals in India's massive 13-0 win over Thailand in women's ACT hockey

dot image
To advertise here,contact us
dot image