ഇടിക്കൂട്ടിലെ ഇതിഹാസം ടൈസണെ മലർത്തിയടിച്ച് പ്രോബ്ലം ചൈല്‍ഡ്; പാരിതോഷികമായി ലഭിക്കുക 338 കോടി രൂപ

നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൈസൺ ഇടിക്കൂട്ടില്‍ തിരിച്ചെത്തുന്നത്

dot image

ലോകം കാത്തിരുന്ന ഇടിക്കൂട്ടിലെ പോരാട്ടത്തിൽ ഇതിഹാസ താരം മൈക്ക് ടൈസണിന് തോൽവി. പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോളാണ് ഇടിക്കൂട്ടിലെ ഇതിഹാസതാരമായ ടൈസണെ തോൽപ്പിച്ചത്. 80-72, 79-73, 79-73 സ്കോറുകൾക്കായിരുന്നു വിജയം. പ്രായത്തിന്റെ അവശതകൾ മറയ്ക്കാതെയായിരുന്നു ടൈസൺ റിങ്ങിൽ എതിരാളിയെ നേരിട്ടത്. നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടിയാണ് ടൈസൺ ഇടിക്കൂട്ടില്‍ തിരിച്ചെത്തുന്നത്. യു എസിലെ ടെക്‌സസ് എടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിലായിരുന്നു സൗഹൃദ മത്സരം നടന്നത്.

58 വയസ്സാണ് ടൈസന്റെ നിലവിലെ പ്രായം. 27 വയസ്സാണ് ജേക്ക് പോളിന്. മുമ്പ് യൂട്യൂബറും നടനുമായിരുന്നു പോൾ. 2005ലായിരുന്നു ടൈസന്റെ അവസാന പ്രൊഫഷണല്‍ പേരാട്ടം. പിന്നീട് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനാരോഗ്യം തടസ്സമായി നിന്നു. ആരാധകർ ഏറെ ആഗ്രഹിച്ച ഈ തിരിച്ചുവരവിൽ ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം നൽകുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ മൂല്യത്തില്‍ നോക്കിയാല്‍ ഏകദേശം 169 കോടി രൂപയോളം വരും. മത്സരത്തിൽ വിജയിച്ച ജേക്ക് പോളിന് 40 മില്യൺ ഡോളറും, അഥവാ 338 കോടി രൂപ.

Content Highlights: Mike Tyson vs Jake Paul Historic Fight

dot image
To advertise here,contact us
dot image