ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം. ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ ജയിച്ചു കയറിയത്. മൂന്നാം പാദത്തിൽ ദീപിക സെഹ്‌രാവത്താണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ റെക്കോർഡിൽ ഇന്ത്യ ദക്ഷിണകൊറിയയ്ക്കൊപ്പമെത്തി. മൂന്ന് വീതം കിരീടങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേടിയിട്ടുള്ളത്. 2016 , 2023 വർഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
പെനാൽറ്റി സ്‌ട്രൈക്കിലൂടെയായിരുന്നു ദീപിക ഗോൾ നേടിയത്. ഗോൾ നേട്ടത്തോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും ദീപിക മാറി. 11 ഗോളുകളാണ് താരം ഈ ടൂർണമെന്റിൽ നേടിയത്. പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും താരത്തിനാണ്. നേരത്തെ കരുത്തരായ ജപ്പാനെ തോൽപ്പിച്ചായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. സെമി ഫൈനലിൽ മലേഷ്യയെ തോൽപ്പിച്ചാണ് ചൈനയെത്തിയത്.
Content Highlights: Indian Women hockey win Women's Asian Champions Trophy 2024 title