ചരിത്രം കുറിച്ച് പവൻ കാംപെല്ലി; ഏഷ്യൻ ഇ-സ്‌പോർട്‌സ് ഗെയിംസ് ഇ-ഫുട്ബോളിൽ വെങ്കല മെഡൽ നേട്ടം

ഇ-ഫുട്ബോളിലെ വെങ്കല നേട്ടം സ്വപ്നതുല്യമാണെന്ന് പവൻ കാംപെല്ലി പ്രതികരിച്ചു

dot image

ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ഇ-സ്‌പോർട്‌സ് ഗെയിംസിൽ ഇ-ഫുട്ബോളിൽ ഇന്ത്യയുടെ പവൻ കാംപെല്ലിക്ക് വെങ്കലം. ഇ-ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ മെഡൽ നേടുന്നത്. 2022 ഇ-ഫുട്ബോൾ വിജയി ഇന്തോനേഷ്യക്കാരൻ അസ്ഗാർഡ് അസീസിയെ ഉൾപ്പെടെ പരാജയപ്പെടുത്തിയാണ് പവൻ കാംപെല്ലി വെങ്കല നേട്ടത്തിലേക്കെത്തിയത്.

ഇ-ഫുട്ബോളിലെ വെങ്കല നേട്ടം സ്വപ്നതുല്യമാണെന്ന് പവൻ കാംപെല്ലി പ്രതികരിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇ-ഫുട്ബോളിൽ ആദ്യ മെഡൽ നേടാനായത് വലിയ ബഹുമതിയായി കാണുന്നു. മത്സരങ്ങൾ കടുപ്പമേറിയതായിരുന്നു. ഓരോ മത്സരത്തിലും താൻ പോരാടിയ രീതിയിൽ അഭിമാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഭാവിയിൽ കൂടുതൽ വിജയങ്ങൾ നേടാൻ കഴിയുമെന്നും പവൻ കാംപെല്ലി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങളുമായി മത്സരിച്ചാണ് കാംപെല്ലി ഇ-ഫുട്ബോൾ വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇന്തോനേഷ്യ, സിറിയ, ലാവോസ് താരങ്ങളെ കാംപെല്ലി പരാജയപ്പെടുത്തിയിരുന്നു.

Content Highlights: Pavan Kampelli secures historic bronze medal in eFootball at Asian Esports Games

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us