‘ബാഡ്മിന്റണിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വെച്ചാണ്; പി വി സിന്ധുവിന് വിവാഹ ആശംസകൾ നേർന്ന് സച്ചിൻ

സച്ചിനെ വിവാഹ പരിപാടികൾക്ക് വിളിക്കാൻ ഇരുവരും നേരിട്ടെത്തിയിരുന്നു

dot image

വിവാഹിതരാകാന്‍ ഒരുങ്ങുന്ന ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിനും പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിക്കും ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിനെ വിവാഹ പരിപാടികൾക്ക് വിളിക്കാൻ ഇരുവരും നേരിട്ടെത്തിയിരുന്നു. ആ സമയത്തെ ചിത്രം അടക്കം പങ്കുവെച്ചാണ് സച്ചിൻ ആശംസ അറിയിച്ചത്.

‘ബാഡ്മിന്റണിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വെച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു ദിവസത്തിന്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിന് പ്രത്യേക നന്ദി', സച്ചിന്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഈ മാസം 22ന് ഉദയ്‌പൂരിൽ വച്ചാണ് സിന്ധുവിന്റെ വിവാഹം. വെങ്കട്ട ദത്ത സായിയുടെ കുടുംബവുമായി വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി വി രമണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് വെങ്കട്ട ദത്ത സായി. നേരത്തെ ജെ എസ് ഡബ്ലിയു വിന്റെ ഭാഗമായിരുന്ന വെങ്കട്ട ദത്ത, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡൽഹി ക്യാപിറ്റൽസിന്റെയും ഭാഗമായിരുന്നു.

Content Highlights: Sachin Tendulkar Receives Invitation To PV Sindhu's Wedding, Posts Heartfelt Message For Star Shuttler

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us