ലോക ചെസ് ചാംപ്യൻഷിപ്പ്; ​ഗുകേഷിന് ഒപ്പമെത്തി ലിറൻ

14 പോരാട്ടങ്ങൾ അടങ്ങിയ ലോക​ ചെസ് ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്

dot image

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ 12-ാം റൗണ്ട് മത്സരത്തിൽ വിജയിച്ച് ചൈനയുടെ ഡിങ് ലിറൻ. ഇന്ത്യൻ ​ഗ്രാൻഡ്മാസ്റ്റർ ഡി ​ഗുകേഷിനെ 39-ാം നീക്കത്തിലാണ് ​ലിറൻ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയിന്റ് നിലയിൽ ഇരുവരും ഒപ്പത്തിനൊപ്പമെത്തി. 6-6 എന്നാണ് നിലവിലെ പോയിന്റ് നില.

14 പോരാട്ടങ്ങൾ അടങ്ങിയ ലോക​ ചെസ് ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാൾ ചാംപ്യൻഷിപ്പ് സ്വന്തമാക്കും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകൾ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കിൽ അടുത്ത ദിവസം ടൈബ്രേക്ക് നടത്തും. ഇതിൽ വിജയിക്കുന്ന താരം ലോക ചെസ് ചാംപ്യനാകും.

നിലവിൽ ചെസ് ചാംപ്യൻഷിപ്പിൽ ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചിരുന്നു. പിന്നാലെ മൂന്നാം മത്സരത്തിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചു. മറ്റ് മത്സരങ്ങൾ സമനിലയിൽ പിരിയുകയായിരുന്നു. 11-ാം മത്സരത്തിൽ ​ഗു​കേഷ് വിജയിച്ചപ്പോൾ 12-ാം അങ്കം സ്വന്തമാക്കി ഡിങ് ലിറനും ഒപ്പമെത്തി.

Content Highlights: World Chess Championship 2024, Game 12 Highlights: Gukesh resigns, Ding Liren wins with White

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us