കലണ്ടർ വർഷം 2024 പൂർത്തിയാവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യൻ കായിക രംഗത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ വർഷമായിരുന്നു 2024. ചില സുപ്രധാന നേട്ടങ്ങൾ നേടാനായപ്പോൾ ചില വലിയ നഷ്ടങ്ങളും ഇന്ത്യക്കുണ്ടായി. ക്രിക്കറ്റിൽ ടി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി നേട്ടം കൊയ്തപ്പോൾ ഏറ്റവുമൊടുവിൽ ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര കൈവിട്ടത് നാണക്കേടായി. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ജഡേജയുമെല്ലാം ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും ആരാധകർക്ക് നഷ്ടമായി. മലയാളികളെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസണിന്റെ ഉയിർത്തെഴുന്നേൽപ്പ് എന്ന നിലയിൽ 2024 പ്രിയപ്പെട്ടതായി.
ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഒരു ജയം പോലും നേടാനായില്ല എന്ന് മാത്രമല്ല, ഏഴ് വർഷത്തെ ഇന്ത്യയുടെ ഏറ്റവും മോശം ഫിഫ റാങ്കിങ്ങായ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പാരിസ് ഒളിംപിക്സിൽ ഇത്തവണ സ്വർണം നേടാൻ കഴിഞ്ഞില്ലെങ്കിലും ഒരു വെള്ളിയും അഞ്ച് വെങ്കലവും നേടാനായി.
അതേ സമയം കലണ്ടർ വർഷത്തിൽ കൂടുതൽ തവണ ഗൂഗിളിൽ സെർച്ച് ചെയ്ത ഇന്ത്യക്കാരിൽ ഒന്നാമതെത്തിയത് ഗുസ്തി താരമായിരുന്ന വിനേഷ് ഫോഗട്ട് ആണ്. സാധാരണ എല്ലാ വർഷവും ക്രിക്കറ്റ് താരങ്ങളാണ് ഗൂഗിൾ സെർച്ചിൽ ഒന്നാമതായി വരാറുള്ളത്. എന്നാൽ ഇത്തവണ സാംസണോ രോഹിത് ശര്‍മയോ ഹാര്‍ദിക് പാണ്ഡ്യയോ വിരാട് കോഹ്ലിയോ ഒന്നുമല്ല ആ ലിസ്റ്റിൽ ആദ്യ ഇടം നേടിയത്.
ഒളിംപിക്സ് ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഗുസ്തി താരമെന്ന നേട്ടത്തിലേക്കെത്താന്‍ വിനേഷിനായിരുന്നു. എന്നാല്‍ ഭാരക്കൂടുതലിന്റെ പേരില്‍ താരത്തിന് ഫൈനലില്‍ മത്സരിക്കാനായില്ല. 100 ഗ്രാം വ്യത്യാസത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതോടെ വലിയ വിമര്‍ശനവും വിവാദങ്ങളുമുണ്ടായി. അതിനിടെ വിനേഷ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചതും വിവാദമായി. ശേഷം ഹരിയാന തിരഞ്ഞെടുപ്പിൽ താരം കോൺഗ്രസിന് വേണ്ടി മത്സരിക്കുകയും ചെയ്തു. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണെതിരെ നടന്ന ഗുസ്തി താരങ്ങളുടെ മുൻ നിരയിലും വിനീഷുണ്ടായിരുന്നു.
जब खेल और सेवा का मिलन हो! 🤝
— Vinesh Phogat (@Phogat_Vinesh) September 7, 2024
नेता प्रतिपक्ष @RahulGandhi जी से मुलाकात में मुझे दिखा कि वे सिर्फ एक नेता नहीं, बल्कि खेल और खिलाड़ियों के सच्चे समर्थक भी हैं। उनका समर्पण देश के हर युवा को एक मजबूत भविष्य की ओर ले जाने का प्रयास है। #SportsForNation pic.twitter.com/uScJoev4GF
ഹർദിക് പാണ്ഡ്യയാണ് ലിസ്റ്റിൽ ആദ്യ പത്തിൽ പിന്നീടുള്ള കായിക താരം. നാലാമനായാണ് താരം ലിസ്റ്റിൽ കയറിയത്. മുംബൈ ക്യാപ്റ്റനായുള്ള വിവാദവും ഭാര്യ നടാഷയുമായുള്ള വിവാഹമോചനവും താരത്തിന് വാർത്തകളിൽ ഇടം നേടിക്കൊടുത്തു. കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ആളുമാറി ലേലത്തിലെത്തിച്ച ശശാങ്ക് സിങ് സെർച്ച് ലിസ്റ്റിൽ ആറാമതെത്തി എന്നതാണ് ശ്രദ്ദേയമായ കാര്യം. എന്നാൽ ആളുമാറി ടീമിൽ ഇടം പറ്റിയെങ്കിലും പിന്നീട് അത്ഭുതപെടുത്തുന്ന പ്രകടനത്തോടെ താരം മുന്നേറുകയും ടീം അദ്ദേഹത്തെ നിലനിർത്തുകയും ചെയ്തു. ആദ്യ പത്തിൽ പിന്നീട് ഉള്ള കായികതാരമാണ് ഒമ്പതാമതുള്ള അഭിഷേക് ശർമ.
Content Highlights: most searched sports person on google 2024