ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ് ലോകചാമ്പ്യനായത് ഇന്നലെയാണ്. ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്. 18 വയസ്സ് മാത്രമാണ് ഗുകേഷിൻറെ പ്രായം. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.
The boy who would be King@FIDE_chess @WacaChess pic.twitter.com/kN8eG7fijq
— Viswanathan Anand (@vishy64theking) December 13, 2024
ഇപ്പോഴിതാ ഗുകേഷ് ലോകചാമ്പ്യനായതിന്റെ ആനന്ദം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദ്. ആനന്ദിന്റെ അക്കാദമിയിലൂടെയാണ് ഗുകേഷ് കരുനീക്ക പോരാട്ടത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്. വിജയത്തില്‍ താരത്തെ അഭിനന്ദിച്ച ആനന്ദ് ഗുകേഷിനെ ചെറിയ പ്രായത്തില്‍ കണ്ടതിന്റെ ഓര്‍മകളും എക്‌സില്‍ പോസ്റ്റ് ചെയ്തു.
'ഇതാ ആ രാജാവ്' എന്ന കുറിപ്പോടെയാണ് പഴയ ചിത്രം താരം പങ്കിട്ടത്. ഒരു ടൂർണമെന്റിൽ വിജയിച്ച ഗുകേഷിന് ചെസിലെ രാജാവിന്റെ കരുവിന്‍റെ മാതൃകയിലുള്ള ട്രോഫി സമ്മാനിക്കുന്നതായിരുന്നു ചിത്രം.
Content Highlights: viswanathan anand share old photo with new ches champion gukesh