മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ സബ് ജൂനിയർ, കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി മലയാളി താരം സാരംഗന പി എസ്. തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി പഞ്ചായത്ത് ജൂഡോ അക്കാദമിയിലാണ് സാരംഗന പരിശീലനം നടത്തുന്നത്. മുല്ലശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സാരംഗന. അഭിജിത്ത് കെ ടി, ശ്രീഷ്മ കെ വി എന്നിവരാണ് പരിശീലകർ.
Content Highlights: 2024-25 Sub-Junior Judo National Championship: Silver Medal for Sarangana PS